റിയാദ് : ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ ഒഐസിസി അല്‍ഖര്‍ജ് യൂണിറ്റ് കമ്മിറ്റി നിലവില്‍ വന്നു. അല്‍ ഖര്‍ജിലെ റൗദ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന രൂപീകരണ യോഗത്തിന് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിഷാദ് ആലംകോട് ആമുഖ പ്രഭാഷണം നടത്തി. ഒഐസിസി സീനിയര്‍ നേതാവും ഗ്ലോബല്‍ കമ്മിറ്റി അംഗവുമായ റസാഖ് പൂക്കോട്ടു പാടം യോഗം ഉദ്ഘാടനം ചെയ്തു.
അല്‍ ഖര്‍ജ്ജ് യൂണിറ്റ് കമ്മിറ്റിയുടെ ചാര്‍ജുള്ള റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ യൂണിറ്റ് ഭാരവാഹികളെ പ്രഖ്യാപിച്ചു. മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, നാഷണല്‍ കമ്മിറ്റി നതാക്കളാ അഡ്വ. അജിത്, സലീം അര്‍ത്തിയില്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവഹികളായ അമീര്‍ പട്ടണത്ത്, ജോണ്‍സണ്‍ മാര്‍ക്കോസ് ,ഹക്കീം പട്ടാമ്പി, ജില്ലാ നേതാക്കന്മാരായ സിദ്ധിക്ക് കല്ലുപറമ്പന്‍, ഹരിന്ദ്രന്‍ കണ്ണൂര്‍, നാസര്‍ വലപ്പാട് ,മൊയ്തീന്‍ പാലക്കാട് ,അന്‍സാര്‍ വര്‍ക്കല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി
ഫൈസല്‍ ബാഹസ്സന്‍ സ്വാഗതവും നിയുക്ത കമ്മിറ്റി ട്രഷറര്‍ ബോസ്സ് കുര്യന്‍ ജോയ് നന്ദിയും പറഞ്ഞു.
അല്‍ ഖര്‍ജ് യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായി സവാദ് അയത്തില്‍ (പ്രസിഡന്റ്), ഷാജി മുത്തേടം (ജനറല്‍ സെക്രട്ടറി), ബോസ്സ് കുര്യന്‍ ജോയ് (ട്രഷറര്‍), പോള്‍ പൊട്ടക്കല്‍ (മുഖ്യ രക്ഷാധികാരി ), സജു മത്തായി, സാം വര്‍ഗീസ് സാബു (വൈസ് പ്രസിഡന്റ് ), കെവിന്‍ പോള്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു. നിര്‍വ്വാഹക സമിതി അംഗങ്ങളായി അബ്ദുള്‍ ഹക്കീം, ഷഫീഖ് , ജോര്‍ജ്, അലി അബ്ദുള്ള, മുഹമ്മദ് റാഷിദ്, ലിബിന്‍, ഇബ്രാഹിം,
മനു ദാമോദരന്‍, നൗഷാദ് , സജി ഉമ്മന്നൂര്‍, റഹ്‌മത്തുള്ള, ജൂബിര്‍ തിരൂരങ്ങാടി എന്നിവരെയും തെരെഞെടുത്തു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ വളരെ നല്ല രീതിയില്‍ യൂണിറ്റിലെ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നു നിയുക്ത ഭാരവാഹികള്‍ അറിയിച്ചു.
ഫോട്ടോ: സവാദ് ആയത്തില്‍, ഷാജി മുത്തേടം, ബോസ് കുര്യന്‍ ജോയ്, പോള്‍ പൊട്ടക്കല്‍.
Related News