റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ വിവിധ സേവനങ്ങളുടെ ഔട്ടസോഴ്സിംഗ് ഏജന്‍സിയായി ഡല്‍ഹി ആസ്ഥാനമായുള്ള അലങ്കിത് അസൈന്‍മെന്റ് ലിമിറ്റഡിനെ തെരഞ്ഞെടുത്തു. പാസ്സ്പോര്‍ട്ട് അപേക്ഷ, കോണ്‍സുലാര്‍ സേവനങ്ങള്‍, വീസ, അറ്റസ്റ്റേഷന്‍ എന്നിവയ്ക്കുളള അപേക്ഷകള്‍ സ്വീകരിക്കുകയും ഡെലിവറി നടത്തുന്നതിനും അലങ്കിത് ലിമിറ്റഡ് യോഗ്യത നേടിയതായി റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു.
സര്‍ട്ടിഫൈഡ് പാസ്പോര്‍ട്ട് വെറ്റിംഗ് (സിപിവി) സര്‍വ്വീസിന് താല്‍പര്യമുളള കമ്പനികളില്‍ നിന്ന് നേരത്തെ റിയാദ് ഇന്ത്യന്‍ എംബസി അപേക്ഷ ക്ഷണിച്ചിരുന്നു. അലങ്കിത് ലിമിറ്റഡിന് പുറമ ബിഎല്‍എസ് ഇന്റര്‍നാഷണല്‍, വൈബിഎ കാനൂ കമ്പനി ലിമിറ്റഡ്, വിഎഫ് വേള്‍ഡ് വൈഡ് ഹോള്‍ഡിംഗ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്. ഏറ്റവും കുറഞ്ഞ തുക സമര്‍പ്പിച്ച അലങ്കിതിന് കരാര്‍ ഉറപ്പിക്കുകയായിരുന്നു.
സൗദിയില്‍ 18 വര്‍ഷമായി വിഎഫ്എസ് ആണ് ഔട്ട്‌സോഴ്‌സിംഗ് സേവനങ്ങള്‍ നല്‍കിയിരുന്നത്. പുതിയ കമ്പനിയായ അലങ്കിദ ഗ്ലോബല്‍ രണ്ടു മാസത്തിനകം കരാര്‍ ഏറ്റെടുക്കാനാണ് സാധ്യത.
Related News