ജിദ്ദ: മാനേജ്‌മെന്റ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് പരിശീലന വേദിയായ അംബാസഡര്‍ ടാലന്റ് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. കഴിഞ്ഞ ആറു വര്‍ഷത്തിലധികമായി ജിദ്ദയിലെ മലയാളി സമൂഹത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പരിശീലനകളരിയാണ് അംബാസഡര്‍ ടാലന്റ് അക്കാദമി. ഈ കാലയളവില്‍ ഇവിടെ നിന്നും പരിശീലനം ലഭിച്ചവരും പുതിയതായി ആഗ്രഹിക്കുന്നവരും സംഗമത്തില്‍ പങ്കെടുത്തു. തൊഴില്‍ നൈപുണി പരിശീലനവും ഫലപ്രദമായ ആശയ വിനിമയ പരിശീലനവുമാണ് എ.ടി.എ നല്‍കുന്നത്.
അക്കാദമി ചീഫ് ഫാക്കല്‍റ്റി നസീര്‍ വാവാക്കുഞ്ഞ് അധ്യക്ഷനായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുള്‍പ്പടെയുള്ള ടെക്‌നോളജിയുടെയും മറ്റു ശാസ്ത്ര പുരോഗതിയുടേയും ഉപയുക്തതയില്‍ അതിവേഗം വളരുന്ന ലോകത്തില്‍ ആശയ വിനിമയങ്ങളിലും ടെക്‌നോളജി വിദ്യാഭ്യാസവും നേടുന്നതിനൊപ്പം നൈപുണ്യ വികസനവും നേടിയെടുക്കണമെന്ന് സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ ഷംസുദീന്‍ കണ്ണൂര്‍ സ്വാഗതവും എഞ്ചി. സെയ്ദ് അന്‍വര്‍ സാദത്ത് നന്ദിയും പറഞ്ഞു. നൗഷാദ് താഴത്തു വീട്ടില്‍, അബൂബക്കര്‍ കോഴിക്കോട്, മൊയ്ദീന്‍, നാസര്‍ വേങ്ങര, അഷ്റഫ് പട്ടാരി, അബ്ദുല്‍ നാസര്‍ കോഴിക്കോട് തൂടങ്ങിയവര്‍ സംസാരിച്ചു. എ.ടി.എ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഗാനസന്ധ്യ സംഗമത്തിന് കൊഴുപ്പേകി. എ.ടി.എ ഗ്ലോബല്‍ കോര്‍ഡിനേറ്ററും മെക് 7 ഗ്ലോബല്‍ കോര്‍ഡിനേറ്ററുമായ മുസ്തഫ കെ.ടി. പെരുവള്ളൂരിനെ ചടങ്ങില്‍ ആദരിച്ചു. മുജീബ് പാറക്കല്‍, റാഫി നിലമ്പൂര്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.
Related News