ജിദ്ദ: മദീനക്കു പിന്നാലെ ജിദ്ദ വഴിയും ഹജ് തീര്‍ഥാടകര്‍ എത്താന്‍ തുടങ്ങി. ബംഗ്ലാദേശില്‍നിന്നുള്ള 396 തീര്‍ഥാടകരാണ് ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ എത്തിയത്. സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി എന്‍ജി. സാലെ അല്‍ ജാസിറും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ പുണ്യ നഗരിയിലേക്ക്‌വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഹാജിമാരുടെ ഒഴുക്കായിരിക്കും
തൊട്ടു പിന്നാലെ പാക്കിസ്ഥാനില്‍നിന്നുള്ള തീര്‍ഥാടകസംഘവും എത്തി. വിവിധ സുരക്ഷാ ഏജന്‍സികളുടെയും സ്വകാര്യ മേഖലയിലെ പങ്കാളികളുടെയും സംയോജിത സേവന സംവിധാനത്തിലൂടെ, ഈ സീസണിലെ ആദ്യ ഹജ്ജ് വിമാനങ്ങളെ സ്വാഗതം ചെയ്യുന്നതില്‍ ഗതാഗത, ലോജിസ്റ്റിക്‌സ് സംവിധാനത്തിന് അഭിമാനവും സന്തോഷവുമുണ്ടെന്ന് മന്ത്രി അല്‍-ജാസര്‍ പറഞ്ഞു. അല്ലാഹുവിന്റെ അതിഥികളെ സേവിക്കുന്നതിനും അവരുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്ന സുരക്ഷിതവും സുഗമവുമായ ഗതാഗത അനുഭവം നല്‍കുന്നതിനും ഗതാഗത ലോജിസ്റ്റിക്‌സ് സംവിധാനത്തിന്റെ മുഴുവന്‍ ശേഷിയും പ്രയോജനപ്പെടുത്തണമെന്ന സൗദി ഭരണകൂടത്തിന്റെ നിര്‍ദേശാനുസരണം എല്ലാം സജ്ജമാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷത്തെ ആദ്യ ഹജ് തീര്‍ഥാടക സംഘം ഇന്നു രാവിലെ മദീനയിലാണെത്തിയത്. ഇന്ത്യയിലെ ഹൈദരാബാദില്‍നിന്നുള്ള സംഘത്തെ ഇന്ത്യന്‍ ഹജ് മിഷന്‍ അധികൃതരും ഹജ് മന്ത്രാലയ അധികൃതരും ചേര്‍ന്നു സ്വീകരിച്ചു. ഇത്തവണ ആറു വിമാനത്താവളങ്ങള്‍ ഹാജിമാരെ സ്വീകരിക്കാന്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി ജാസിര്‍ പറഞ്ഞു. ജിദ്ദ, മ
Related News