l o a d i n g

സാംസ്കാരികം

സിനിമക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ ഫാസിസത്തിന്റെ പുതിയ മുഖം -തോപ്പില്‍ അജയന്‍ ഫിലിം സൊസൈറ്റി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 30, 2025

കായംകുളം: ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സിനിമയ്ക്കുമെതിരെ അടുത്ത കാലത്ത് വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങള്‍ ഫാസിസത്തിന്റെ പുതിയ മുഖമാണെന്ന് തോപ്പില്‍ അജയന്‍ ഫിലിം സൊസൈറ്റി അംഗീകരിച്ച പ്രമേയം ചൂട്ടിക്കാട്ടി. പെരുന്തച്ചന്‍ എന്ന ഒരൊറ്റ സിനിമയിലൂടെ മലയാള സിനിമയില്‍ ചിരപ്രതിഷ്ഠ നേടിയ അനശ്വര ചലച്ചിത്രകാരനുമായ തോപ്പില്‍ അജയന്റെ സ്മരണാര്‍ത്ഥം രൂപീകരിച്ച തോപ്പില്‍ അജയന്‍ ഫിലിം സൊസൈറ്റിയുടെ മൂന്നാമത് വാര്‍ഷികം വള്ളികുന്നത്ത് തോപ്പില്‍ അജയന്റെ വസതിയില്‍ നടന്നു.

വാര്‍ഷിക പൊതുയോഗം പ്രശസ്ത സിനിമാ സംവിധായകനും ഫിലിം സൊസൈറ്റി രക്ഷാധികാരിയുമായ പ്രമോദ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. ഗായകനും സംഗീത സംവിധായകനുമായ കെ.പി.എ.സി ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. സാഹിത്യ-സിനിമാ മേഖലകളില്‍ നിന്ന് വിടപപറഞ്ഞ പ്രതിഭകളായ എം.ടി.വാസുദേവന്‍ നായര്‍, പി.ജയചന്ദ്രന്‍, കവിയൂര്‍ പൊന്നമ്മ, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്നിവരെയും രാഷ്ട്രീയ പ്രവര്‍ത്തകനും ഫിലിം സൊസൈറ്റിയുടെ ആജീവനാന്ത അംഗവുമായിരുന്ന പി.കെ.പ്രകാശിനെയും അനുസ്മരിച്ചു കൊണ്ട് റെജി പണിക്കര്‍ സംസാരിച്ചു. തോപ്പില്‍ അജയന്റെ സഹധര്‍മ്മിണിയും ഫിലിം സൊസൈറ്റി സെക്രട്ടറിയുമായ ഡോ.സുഷമ അജയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അജയന്‍ പോക്കാട്ട് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. സിനിമാ സംവിധായകനും ഫിലിം സൊസൈറ്റി പ്രസിഡന്റുമായ നൂറനാട് രാമചന്ദ്രന്‍ ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. അഡ്വ. എന്‍.എസ്. ശ്രീകുമാര്‍, ചാരുമ്മൂട് പുരുഷോത്തമന്‍, അഡ്വ.ആര്‍. ഉല്ലാസ്, റെജി പണിക്കര്‍, അജയന്‍ പോക്കാട്ട്, ടി.ആര്‍.ബാബു, കെ.ഷാനവാസ്, അഡ്വ.ഗീത സലിം, പി.ഷാജി, സന്തോഷ് വിചാര, ജി.മോഹനന്‍ പിള്ള, സലിംകുമാര്‍ പനത്താഴ, രഞ്ജിത്ത് കൃഷ്ണ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി സുഷമ അജയന്‍ സ്വാഗതവും അജയന്‍ പോക്കാട്ട് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി പ്രമോദ് പയ്യന്നൂര്‍, നൂറനാട് രാമചന്ദ്രന്‍ (രക്ഷാധികാരിമാര്‍), കെ.പി.എ.സി ചന്ദ്രശേഖരന്‍ (പ്രസിഡന്റ്), അഡ്വ.ആര്‍.ഉല്ലാസ് (വൈസ് പ്രസിഡന്റ്), ഡോ.സുഷമ അജയന്‍ (സെക്രട്ടറി), റെജി പണിക്കര്‍ (ജോയിന്റ് സെക്രട്ടറി), അജയന്‍ പോക്കാട്ട് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായ പ്രവര്‍ത്തക സമിതിയെ വാര്‍ഷിക പൊതുയോഗം തെരഞ്ഞെടുത്തു.

സിനിമയിലെ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിനെതിരെ ഭരണകൂടവും വര്‍ഗീയ ശക്തികളും നടത്തുന്ന കടന്നാക്രണങ്ങളില്‍ വാര്‍ഷിക പൊതുയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സകൂള്‍ കുട്ടികള്‍ക്കായി ഓപ്പണ്‍ എയര്‍ ചലച്ചിത്ര പ്രദര്‍ശനം, ലഹരിക്കെതിരെ ദൃശ്യമാധ്യമങ്ങളിലൂടെയുള്ള ബോധവല്‍ക്കണ പ്രവര്‍ത്തനങ്ങള്‍, സിനിമാ ചര്‍ച്ച, സെമിനാര്‍ തുടങ്ങിയ ഭാവി പ്രവര്‍ത്തങ്ങള്‍ക്ക് പൊതുയോഗം രൂപം നല്‍കി. മലയാള സിനിമയിലെ വേറിട്ട സിനിമാ സംവിധായകനായിരുന്ന തോപ്പില്‍ അജയന്റെ സിനിമാ സ്വപ്നങ്ങളും ഉന്നതമായ കലാചിന്തകളും ഉയര്‍ത്തിപിടിക്കുന്ന ഫിലിം സൊസൈറ്റി നല്ല സിനിമകളുടെ പ്രദര്‍ശനത്തിനും ചര്‍ച്ചകള്‍ക്കും വേദിയൊരുക്കുകയും കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി സിനിമാ പരിശീലനം നല്‍കുന്ന ശില്‍പശാലകളും ക്യാമ്പുകളും സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ഫിലിം സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.

ഫോട്ടോ അടിക്കുറിപ്പ്:

തോപ്പില്‍ അജയന്‍ ഫിലിം സൊസൈറ്റിയുടെ ഭാരവാഹികള്‍: പ്രമോദ് പയ്യന്നൂര്‍, നൂറനാട് രാമചന്ദ്രന്‍ (രക്ഷാധികാരിമാര്‍), കെ.പി.എ.സി ചന്ദ്രശേഖരന്‍ (പ്രസിഡന്റ്), ഡോ.സുഷമ അജയന്‍ (സെക്രട്ടറി), അജയന്‍ പോക്കാട്ട് (ട്രഷറര്‍) എന്നിവര്‍.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026