മലബാറിലെ ഒരുസര്‍വ്വകലാ ശാലയുടെ ആപ്ത വാക്യമാണ് 'നിര്‍മ്മായ കര്‍മ്മണാശ്രി'. കളങ്കമില്ലാത്ത പ്രവൃത്തികൊണ്ടാണ് ഐശ്വര്യമുണ്ടാകുന്നത് എന്നതാണ് ഈ വാക്യത്തിന്റെ അര്‍ഥം.
സ്മരിക്കുന്ന മനസ്സിനേക്കാള്‍ പുണ്യം ചലിക്കുന്ന ചുണ്ടുകള്‍ക്കുണ്ട് അതിനേക്കാള്‍ പുണ്യം കര്‍മ്മം ചെയ്യുന്ന കൈകള്‍ക്ക്. മനുസ്ഷ്യരാശിയുടെ ഉയര്‍പ്പും കുതിപ്പും പരിശ്രമത്തിന്റെയും അദ്ധ്വാനത്തിന്റെയും കര്‍മ്മത്തിന്റെയും ഫലമാണ്. അതുകൊണ്ടുതന്നെ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും കര്‍മ്മത്തെ പ്രചോദിപ്പിക്കുന്നു. കര്‍ഷകന്റെ കൈകള്‍ ചേര്‍ത്ത് പിടിച്ചു ഉയര്‍ത്തി കാണിച്ചു പ്രവാചകന്‍ പ്രഖ്യാപിച്ചു, ഇത് സ്വാര്‍ഗ്ഗത്തിലേക്കുള്ള കൈകള്‍ എന്ന്. തൊഴിലാളികള്‍ ബഹുമാനമര്‍ഹിക്കുന്നു, അവര്‍ വിയര്‍പ്പ് തുള്ളികളാല്‍ ജീവിതം ധന്യമാക്കുന്നു, തൊഴിലാളിക്ക് വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് പ്രിതിഫലം നല്‍കാനും അവിടെന്നു ആജ്ഞാപിക്കുകയുണ്ടായി. നീതിമാനായ ഉമറിന്റെ ഭരണ കാലം തപസ്സിരിക്കുന്ന അനുയായിക്ക് മഴു ദാനം ചെയ്തുകൊണ്ട് അവിടെന്നു പറഞ്ഞത് കാട്ടില്‍ പോയി വിറക് ശേഖരിക്കാനായിരുന്നു.
മറ്റൊരു മറ്റൊരു തൊഴിലാളി ദിനം കൂടി കടന്നു വരുന്നു. മെയ് ഒന്ന് ലോക തൊഴിലാളി ദിനമാണ്. ഓരോ തൊഴിലാളിയും പവിത്രരാണ്. ഓരോ തൊഴിലും ഉപജീവനമാണ്, സമര്‍പ്പണമാണ്, ദാനമാണ,് നന്മയാണ്. 1886 ല്‍ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ എന്ന സംഘടനയാണ് ചികാഗോവില്‍ ആദ്യമായി തൊഴിലാളി ദിനം സംഘടിപ്പിച്ചത്. പിന്നീടങ്ങോട്ട് തൊഴിലാളി ദിനാചരണം ലോകമാസകലം വ്യാപിച്ചു. ഭൂരിപക്ഷം രാജ്യങ്ങളും മെയ് ഒന്നിനോ അതല്ലെങ്കില്‍ തൊട്ടടുത്ത തിങ്കളാഴ്ചയോ തൊഴിലാളി ദിനം ആചരിക്കുന്നത് പതിവാക്കി. തൊഴില്‍ സമയം എട്ടു മണിക്കൂര്‍ നിജപ്പെടുത്തിയതും തൊഴിലവധി ദിനങ്ങളുടെ ക്രോഡീകരണവും, വേതനനിയമം തൊഴില്‍ പരിരക്ഷ , ജീവന്‍രക്ഷാ പദ്ധതികള്‍ മുതലായ തൊഴിലാളി ഉന്നമന ചിന്തകള്‍ക്ക് തുടക്കമായത് തൊഴിലാളി ദിനത്തിന്റെ പരിണിതഫലമാണ്. 1919 യുണൈറ്റഡ് നാഷണല്‍ മുന്‍കൈയെടുത്തു അന്താരാഷട്ര തൊഴിലാളി സംഘടന (ഐ എല്‍ ഒ) ജനീവ ആസ്ഥാനമായി നിലവില്‍ വന്നു. ഐക്യ രാഷ്ട്ര സഭയുടെ ലീഗ് ഓഫ് നാഷണല്‍ അംഗീകരിച്ച ആദ്യ കൂട്ടായ്മയായിരുന്നു അത്.
നൂറ്റിഎഴു രാജ്യങ്ങളില്‍ സ്വാധീനമുള്ള സര്‍വ്വലോക തൊഴിലാളി സംഘടന മൂന്നു തലങ്ങളില്‍ വ്യത്യസ്ത പദ്ധതികളുമായി വര്‍ത്തിക്കുന്നുണ്ട്. അന്താരാഷട്ര തൊഴിലാളി സമ്മേളനം, പ്രാഥമിക അംഗങ്ങളും കൗണ്‍സില്‍ അംഗങ്ങളും അടങ്ങിയ പദ്ധതി നിര്‍വഹണ തലം, അന്താരാഷട്ര തൊഴിലാളി കാര്യാലയം എന്നിവയാണ് ആ മൂന്നു പ്രവര്‍ത്തന തലങ്ങള്‍. മിസ്റ്റര്‍ ഗില്‍ബര്‍ട്ട് ഹോങ്ബോയാണ് നിലവില്‍ ഡയറക്ട്ടര്‍ ജനറല്‍. 1969 ല്‍ അന്താരാഷട്ര തൊഴിലാളി സംഘടനക്ക് നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി. വിവിധ തലങ്ങളിലെ തൊഴില്‍ സുരക്ഷാ വികാസവും സാങ്കേതിക വിദ്യ പരിശീലന വികാസവും മുന്‍ നിര്‍ത്തിയാണ് നോബല്‍ സമ്മാനം ലഭിച്ചത്. ബാല തൊഴിലാളി നിരോധന നിയമം , പ്രസവാവധിയും വേതനവും, സ്ത്രീ തൊഴിലാളികള്‍ നേരിട്ടിരുന്ന ശാരീരിക പീഡനശിക്ഷാനിയമം, കുടിയേറ്റ തൊഴിലാകളോടുള്ള അവഗണന ഇല്ലായ്മചെയ്യല്‍, ഗാര്‍ഹികത്തൊഴിലാളി പീഡന നിരോധനം, വര്‍ഗ്ഗ വര്‍ണ്ണ വേതന വ്യത്യാസം, തൊഴിലാളികള്‍ക്ക് മാന്യമായ താമസ സൗകര്യം, എട്ട് മണിക്കൂര്‍ തൊഴില്‍ എട്ട് മണിക്കൂര്‍ വിശ്രമം എട്ട് മണിക്കൂര്‍ വിനോദം തുടങ്ങിയ നിയമങ്ങള്‍ രാജ്യാന്തര തലത്തില്‍ വ്യാപിപ്പിക്കാന്‍ ഐ എല്‍ ഒ ക്ക് സാധിച്ചു.
തൊഴില്‍ ഭാവി (ഫ്യൂച്ചര്‍ ഓഫ് വര്‍ക്ക്)
അന്താരാഷട്ര തൊഴിലാളി സംഘടന 2016 ല്‍ നടപ്പിപാക്കിയ പ്രത്യക ഭാവി തൊഴില്‍ പദ്ധതി, കാലാകാലങ്ങളില്‍ വരുന്ന തൊഴില്‍ രംഗത്തെ മാറ്റങ്ങളെയും സാധ്യതകളെയും മുന്‍കൂട്ടി വിലയിരുത്താനും, പ്രിതിസന്ധികളെ മറികടക്കാനുമുള്ള പരിഹാരവുമായാണ് ഈ പദ്ധതി ആവിഷ്‌ക്കരിക്കപ്പെട്ടത്. നിലവില്‍ നൂറ്റിപ്പത്ത് ലോകരാജ്യങ്ങള്‍ ഈ ആശയത്തില്‍ അംഗങ്ങള്‍ ആയിട്ടുണ്ട്. തൊഴില്‍ രംഗത്തെ നവ സാദ്ധ്യതകളെയും നൂതന സാങ്കേതിക വിദ്യകളെകളെയും പരിചയ പെടുത്തുകയും അവയോട് സംവദിക്കുകയും ചെയ്യുന്നു. 2016 ലും 2017 ലും നാലു പ്രധാന ആശയങ്ങളെ ആധാരമാക്കി തൊഴില്‍ ഭാവി ചര്‍ച്ചചെയ്യുകയുണ്ടായി.
ജോലിയും സമൂഹവും, ഏവര്‍ക്കും മാന്യമായ തൊഴില്‍, തൊഴില്‍ നിര്‍മ്മാണം സംഘാടനം , തൊഴില്‍ രംഗവും ഭരണ നിര്‍വഹണവും എന്നിവയായിരുന്നു ആ നാലു തത്വങ്ങള്‍. 2019 ല്‍ ഭാവി തൊഴില്‍ സമര്‍പ്പിക്കപ്പെട്ട രേഖപ്രകാരം ലോകമാസകലമുള്ള തൊഴില്‍ രംഗത്തെ അപര്യാപ്തത ചര്‍ച്ച ചെയ്യുകയുണ്ടായി. സാങ്കേതികതയിലെ മൂല്യ ച്യുതിയും അത് മൂലം ലോകത്ത് അനുഭവിക്കുന്നതും ആരോഗ്യ മേഖലയിലും സാമ്പത്തിക മേഖലയിലും സംഭവിക്കാന്‍ ഇടയുള്ള പ്രയാസങ്ങളും വിലയിരുത്തുകയുണ്ടായി. നിര്‍മ്മിത ബുദ്ധിയും അതി ഭാവുക സാങ്കേതികതയും അനിയന്ത്രിത റോബോര്‍ട്ട് ത്വരയുംമൂലം ഭാവിയില്‍ സംഭവിച്ചേക്കാവുന്ന തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഉച്ചകോടി വിലയിരുത്തുകയുണ്ടായി. നവ സാങ്കേതികതയെ സ്വായത്വമാക്കുകയാണ് കരണീയം എന്നും തൊഴിലാളികള്‍ കൃത്യനിഷ്ടയും വേഗതയും ശക്തിയും മാന്യതയും പരിശീലിക്കാനും സമ്മേളനം ആവശ്യപ്പെട്ടു. ഉപകരങ്ങള്‍ മനുഷ്യരേക്കാള്‍ മാന്യമായി തൊഴിലിടങ്ങളില്‍ വര്‍ത്തിക്കുന്നുവെന്നും ശാസ്ത്രത്തിനും സാങ്കേതികതക്കും പിന്‍വലിവ് ഇല്ലാത്തതിനാല്‍ മനുഷ്യ സമൂഹം അത് ഉള്‍ക്കൊള്ളുകയും തൊഴില്‍ ശാലകളില്‍ മനുഷ്യ-യന്ത്ര സൗഹൃദ തൊഴിലിടങ്ങള്‍ സൃഷ്ടിക്കുകയാണ് അഭിലഷണീയം എന്നും സഭാ അംഗങ്ങള്‍ അഭിപ്രായപ്പെടുകയുണ്ടായി.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് അന്താരാഷട്ര തൊഴിലാളി സംഘടനയില്‍ അംഗത്യമുള്ള രാജ്യമാണ്. തൊഴില്‍ രംഗത്തെ നവീന ആശയങ്ങളെയും വ്യവസ്ഥകളെയും പരിപാലിക്കുന്നതില്‍ ഈ രാജ്യം എന്നും മുന്നിലാണ്. ഇരുന്നൂറില്‍ അധികം വരുന്ന രാജ്യങ്ങളിലെ പലതലത്തിലുമുള്ള തൊഴിലാളികളെ മാന്യമായും മഹത്തരമായും പരിപാലിക്കുന്നതിനുള്ള തൊഴില്‍ നിയമങ്ങള്‍ ഇവിടെ നിലവിലുണ്ട്. തൊഴിലാളികളുടെ അവകാശം വകവെച്ചുനല്‍കാത്ത തൊഴില്‍ ദാതാവിനും കനത്ത നിര്‍ദ്ദേശങ്ങളും ശിക്ഷയുമുണ്ടിവിടെ. ഓരോ തൊഴിലാളിയും തന്റെ രണ്ടു വര്‍ഷത്തെ തൊഴില്‍ കരാര്‍ പുതുക്കി സാക്ഷ്യപെടുത്തുന്നതിനു മുന്നോടിയായി തൊഴില്‍ നിയമങ്ങളും അവകാശങ്ങളും വായിച്ചു മനസ്സിലാക്കുകയും പ്രത്യകമായ പഠനക്ലാസ്സിലൂടെ മനസ്സിലാക്കി മാത്രമേ ഓരോ തൊഴില്‍ കരാറും പുതുക്കി മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളു. രണ്ട് വര്‍ഷത്തെ തൊഴില്‍ കരാര്‍ അവസാനിക്കുന്ന പക്ഷം തങ്ങള്‍ക്ക് മാന്യമായി പിരിഞ്ഞു പോകാന്‍ സൗകര്യം നല്‍കുന്ന നിയമവ്യവസ്ഥയും ഇവിടെയുണ്ട്. അതോടൊപ്പം തൊഴില്‍ രംഗത്തു തൊഴിലാളിക്കോ തൊഴില്‍ ദാതാവിനോ ഉള്ള പരാതികള്‍ അറിയിക്കാനും, സാധ്യമായപ്രശ്‌നപരിഹാരത്തിനുമായി തൊഴിലുടമ-തൊഴിലാളി സൗഹാര്‍ദ കോടതിയും നിലവിലുണ്ട്.
പ്രതേകം തയ്യാറാക്കിയ തൊഴില്‍ നിയമം അനുസരിച്ച് ജാതി മത ദേശ ഭാഷ അംഗപരിമിത വ്യത്യാസം കൂടാതെ കൂടാതെ ശാരീരികമോ മാനസികമോ ആയ യാതൊരു വകതിരിവോ വിവേചനമോ പരിഹാസമോ ഈ രാജ്യത്ത് അനുവദിക്കുന്നില്ല. അതോടൊപ്പം ആധുനിക കാലത്ത് തൊഴിലാളിക്ക് നല്കാവുന്നതില്‍ ഏറ്റവും നന്നായി അവരുടെ വേതനവും താമസവും അവധികളും ചികിത്സ സുരക്ഷയും കാലാവസ്ഥ വ്യതിയാനമനുസരിച്ചുള്ള പ്രത്യേക അവധികളും ജോലി നഷ്ട്ട വേതന സുരക്ഷയും അധിക ജോലി വേതന വ്യവസ്ഥയും അങ്ങിനെ എല്ലാ തരത്തിലുമുള്ള നിയമങ്ങള്‍ ക്രോഡീകരിച്ചു ഉണ്ടാക്കിയതാണ് യു എ ഇ മാനവ വിഭവ മന്ത്രാലയത്തിന്റെ തൊഴില്‍ നിയമങ്ങള്‍. മന്ത്രാലയം 2018 ല്‍ പുറത്തിറക്കിയ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ റിപ്പോര്‍ട്ട് വളരെ സമഗ്രവും മാനുഷിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവയുമാണ്. മന്ത്രലായം ഉറപ്പുനല്‍കുന്ന അവകാശങ്ങളും നിര്‍േദശങ്ങളും മലയാളം അടക്കം വിവിധ ഭാഷകളില്‍ പ്രസിദ്ധികരിച്ചുട്ടുണ്ട്. എല്ലാവര്‍ഷവും യു എ ഈ മാനവ വിഭവ വകുപ്പ് ലോക തൊഴിലാളി ദിനഭാഗമായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. നമ്മുടെ കാര്‍മ്മികരെ ആദരിക്കുന്നു (honering our worskers) എന്ന വിശേഷ തലകെട്ടില്‍ തൊഴിലാളികളോട് സംവദിക്കാനും അവരെ സന്തോഷപ്പെടുത്താനും നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നു.
തൊഴില്‍ അതൊരു കലയാണ്, ചൈനീസ് തത്വ ചതിന്തകനായ കണ്‍ഫ്യൂഷ്യസ് പറഞ്ഞത് ഇപ്രകാരമായിരുന്നു. നിങ്ങള്‍ ഇഷ്ട്ടപെട്ട തൊഴില്‍ ചെയ്യുക, പിന്നെ നിങ്ങള്‍ക്ക് ജോലിചെയ്യേണ്ടി വരില്ല എന്നാണ്. തൊഴില്‍ ഏതെന്നതല്ല, വ്യക്തിയെ ശ്രേഷ്ടനാക്കുന്നത് ചെയ്യുന്ന പ്രവര്‍ത്തിയിലെ ആത്മാര്‍ത്ഥതയും കൃത്യനിഷ്ഠയും മാന്യതയുമാണ് മനുഷ്യനെ സമ്പുഷ്ടനാക്കുന്നത്. ദുബായ് നഗരസഭ തങ്ങളുടെ തെരുവ് വൃത്തിയാക്കുന്നവരെ അഭിസംബോധന ചെയ്യുന്നത് ശുദ്ധീകരണ തൊഴിലാളി എന്നല്ല. മറിച്ച് ക്ലീനിങ് എന്‍ജിനിയര്‍ അഥവാ ശുജീകരണ വിദഗ്ദ്ധന്‍ എന്നാണ്. നാം നമ്മുടെ മനോതലങ്ങളെ ശുദ്ധീകരിക്കണം. ജോലിയിലും ശമ്പളത്തിലും ഉയര്‍ന്നവരും താഴ്ന്നവരും അനുഭവിക്കുന്നത് ഒരേ മനസികസന്തോഷമാണ്. മാന്യമായ അഭിസംബോധനയിലൂടെ തൊഴിലാളിയെയും കൃത്യമായ സേവനത്തിലൂടെ ഉപഭോക്താവിനെയും സമീപിച്ചാല്‍ നാം ഏവരും ധന്യരാവും. നാം മുന്നേറുന്ന ജനതയാണ്. നമുക്ക് മുമ്പില്‍ അവസരങ്ങള്‍ നിരവധിയാണ്. കൂടുതല്‍ പഠിക്കുക അവസരങ്ങള്‍ തിരയുക വിജയം നമ്മെ തേടിയെത്തും,വ്യക്തിത്യ വികാസം പരമപ്രധാനമാണ് നൂതന സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുക നിരാശ വിജയിയുടെ മുതല്‍കൂട്ടല്ല. നിരന്തര പരിശ്രമവും ആത്മസമര്‍പ്പണവും പുതിയ തലങ്ങളില്‍ നമ്മെയെത്തിച്ചേക്കാം. സുഹൃദ് വലയം വികസിപ്പിക്കുക, വിജയം വരെ കാത്തിരിക്കുക.
വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും സമൂഹത്തിലെ തൊഴില്‍ രംഗങ്ങളില്‍ ഒരുപാടു കടപ്പാടുകളുണ്ട്. അര്‍ഹിക്കുന്ന തെഴില്‍ സ്ഥാനങ്ങളില്‍ മറ്റുള്ളവരെ അവരോധിക്കാനും അവര്‍ക്ക് ആത്മ വിശ്വാസം പകരാനും നമുക്കാവണം. സംഘടനാ തലങ്ങളില്‍ തെഴില്‍ പുനരധിവാസ പരിശ്രമങ്ങള്‍ സംഘടിപ്പിച്ചും വ്യത്യസ്ത മേഖലയിലെ തൊഴിലാളികളെയും തൊഴില്‍ ഉടമകളെയും ഒന്നിച്ചിരുത്തി അവരുടെ പരാധീനതകളും ആശയങ്ങളും പ്രശ്‌നപരിഹാരങ്ങളും ചര്‍ച്ചചെയ്യാന്‍ വേദികള്‍ സംഘടിപ്പിക്കണം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട തൊഴിലാളികള്‍ക്ക് ഉന്നമനത്തിനു വഴിയൊരുക്കണം. രാജ്യങ്ങളിലെ എംബസികളില്‍ പ്രവര്‍ത്തിക്കുന്ന ലേബര്‍ വെല്‍ഫറുമായി സഹകരിച്ചു സാധ്യതകള്‍ വിചിന്തനം ചെയ്യണം. മാനവ വിഭവശേഷി മന്ത്രലയങ്ങളിലെ അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും സമൂഹത്തില്‍ പ്രചരിപ്പിക്കണം. തൊഴില്‍ ഉടമകളും തൊഴില്‍ ദാതാക്കളും ഉപഭോക്താക്കളും തമ്മിലുള്ള സൗഹാര്‍ധം ദൃഡമാക്കണം. അതിനപ്പുറം തൊഴിലാളികളാണ് സമൂഹത്തെ, രാജ്യത്തിനെ, സമ്പത്തിനെ, നിര്‍മിക്കുന്നതെന്ന ബോധ്യം ഉണ്ടായിരിക്കണം. എല്ലാ തൊഴിലാളി സുഹൃത്തുക്കള്‍ക്കും മെയ് ദിനാശംസകള്‍.
ഷെരീഫ് മലബാര്‍, ദുബായ്
mpshereef@gmail.com
+971508211847
Related News