കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികളായ ദമ്പതികള്‍ കുത്തേറ്റു മരിച്ച നിലയില്‍. ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്സായ കണ്ണൂര്‍ സ്വദേശി സൂരജ്, ഡിഫന്‍സില്‍ നഴ്സായ എറണാകുളം കീഴില്ലം സ്വദേശി ഭാര്യ ബിന്‍സി എന്നിവരെയാണ് അബ്ബാസിയായിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ ഇകണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്‌ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറഞ്ഞു. ഇരുവരും വഴക്കിനെ തുടര്‍ന്ന് പരസ്പരം കുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തമ്മില്‍ തര്‍ക്കിക്കുന്നത് അയല്‍പക്കത്ത് താമസിക്കുന്നവര്‍ കേട്ടിരുന്നതായും പറയുന്നു.
കെട്ടിട കാവല്‍ക്കാരന്‍ വന്നു നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പോലീസും ഫൊറന്‍സിക് വിഭാഗവും സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചുവരുന്നു. ദമ്പതികള്‍ക്ക് രണ്ടു കുട്ടികളാണുള്ളത്. കുട്ടികള്‍ നാട്ടിലാണ്. ഓസ്ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികള്‍ ഇരുവരും നടത്തി വരികയായിരുന്നുവെന്നും പറയുന്നു.
Related News