ജിദ്ദ: ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അടുത്ത അധ്യയന വര്‍ഷത്തെ അവധികള്‍ പ്രഖ്യാപിച്ചു. ഹജ് അവധി 2025 ജൂണ്‍ 3ന് ആരംഭിച്ച് 12ന് വ്യാഴാഴ്ച അവസാനിക്കും. എന്നാല്‍ രണ്ടു ദിവസത്തെ വീക്കിലി അവധി കൂടി കഴിഞ്ഞ് ജൂണ്‍ 15ന് ആയിരിക്കും ക്ലാസ് ആരംഭിക്കുക.
സമ്മര്‍ വെക്കേഷന്‍ ജൂലൈ 6 മുതല്‍ ഓഗസ്റ്റ് 21 വരെയാണ്. ക്ലാസുകള്‍ ആരംഭിക്കുക 24ന് ആയിരിക്കും. വിന്റര്‍ ബ്രേക് 2025 ഡിസംബര്‍ 21 മുതല്‍ 2026 ജനുവരി 1 വരെയായിരിക്കും. ക്ലാസുകള്‍ രണ്ടു ദിവസത്തെ വീക്കിലി അവധികൂടി കഴിഞ്ഞ് ജനുവരി 4 ആയിരിക്കും തുടങ്ങുക. റമദാന്‍ ഈദ് അവധി 2026 മാര്‍ച്ച് 10ന് തുടങ്ങി മാര്‍ച്ച് 22ന് അവസാനിക്കും. മാര്‍ച്ച് 23 മുതലായിരിക്കും ക്ലാസുകള്‍ പുനരാരംഭിക്കുകയെന്ന് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഇമ്രാന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
Related News