മസ്‌കത്ത്: യൂറോപ്പിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയാളികളില്‍നിന്നടക്കം ലക്ഷങ്ങള്‍ തട്ടിയെടുത്ത് കമ്പനി ജീവനക്കാര്‍ മുങ്ങിയതായി പരാതി. അല്‍ ഖുവൈറിലെ കെ.എം.ടി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനി ജീനവക്കാരാണ് മുങ്ങിയത്.
കമ്പനിയുടെ പ്രവകര്‍ത്തനം അവസാനിപ്പിച്ചിരിക്കുന്നതായി കഴിഞ്ഞ ദിവസം നോട്ടീസ് പതിച്ചതോടെയാണ് തട്ടിപ്പു പുറത്തു വന്നത്. കാസര്‍കോട് സ്വദേശിയുടെ പരാതിയില്‍ മസ്‌കത്ത് റൂവി കോടതിയില്‍ കേസ് നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് കമ്പനി പ്രവര്‍ത്തനം നിര്‍ത്തി ജീനക്കാര്‍ മുങ്ങിയത്. കേസ് ഫയല്‍ ചെയ്തിട്ടുള്ള ആളടക്കം നിരവധി പ്രവാസികളാണ് തട്ടിപ്പിനിരയായിരിക്കുന്നത്. ഇവരില്‍നിന്ന് ലക്ഷങ്ങളാണ് തട്ടിയെടുത്തിട്ടുള്ളതെന്നാണ് പറയുന്നത്.
Related News