റിയാദ് : ജന്മനാട്ടില്‍ തങ്ങള്‍ക്കുള്ള അവകാശങ്ങളെ കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും പ്രവാസികള്‍ ബോധവാന്മാരാകണമെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷി ഉപനേതാവ് ഡോ. എം ക മുനീര്‍ എം എല്‍ എ. സൗദി കെഎംസിസി ആരംഭിക്കുന്ന പ്രവാസി സാമൂഹ്യക്ഷേമ സേവന കേന്ദ്രം മാതൃകാപരവും ക്രിയാത്മകവുമാണെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ പ്രവാസി കുടുംബങ്ങള്‍ക്ക് താങ്ങും തണലുമാകുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന സൗദി കെഎംസിസിയുടെ ചിറകിലെ പൊന്‍തൂവലാകും ഈ സെന്റര്‍.
ഉപജീവനം തേടി പോയ പ്രവാസികളില്‍ ഭൂരിഭാഗവും പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും സാധാരണ നിലയില്‍ തന്നെ കഴിയുന്നവരാണെന്നിരിക്കെ എല്ലാ വിഭാഗങ്ങളെയും പോലെ സ്വദേശത്ത് തങ്ങള്‍ക്കുള്ള അവകാശങ്ങളെ കുറിച്ച് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ലഭ്യമാകുന്ന ആനുകൂല്യങ്ങളെ കുറിച്ച് പ്രവാസികളില്‍ ഭൂരിഭാഗവും അജ്ഞരാണെന്നിരിക്കെ പ്രായോഗിക തടസങ്ങള്‍ ഏറെയുണ്ടായിട്ടും ശ്രമകരമായ ദൗത്യം ഏറ്റെടുക്കാന്‍ മുന്നോട്ട് വന്ന സൗദി കെഎംസിസിയെ അദ്ദേഹം അഭിനന്ദിച്ചു. പ്രവാസം അവസാനിപ്പിച്ച് മടങ്ങിയെത്തുമ്പോഴാണ് കെഎംസിസി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലം പ്രവാസികള്‍ക്ക് ബോധ്യപ്പെടുക.
കോഴിക്കോട്ടെ സൗദി കെഎംസിസി സെന്ററില്‍ പ്രവാസി സാമൂഹ്യ ക്ഷേമ പുനരധിവാസ സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡോ. എം ക മുനീര്‍ നിര്‍വഹിച്ചു. സൗദി കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയ അധ്യക്ഷത വഹിച്ചു. വേള്‍ഡ് കെഎംസിസി പ്രസിഡണ്ട് കെ.പി. മുഹമ്മദ്കുട്ടി മുഖ്യപ്രഭാഷണം നടത്തി. പി. എ. ഹംസ, സയ്യിദ് അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, എ പി ഇബ്രാഹിം മുഹമ്മദ്, സഫരി വെള്ളയില്‍, ലത്തീഫ് തച്ചംപൊയില്‍, ശരീഫ് ചോലമുക്ക്, ഉസ്മാന്‍ ഒട്ടുമ്മല്‍, കെ ഹംസ, പി. എന്‍. അഹമ്മദ്കുട്ടി പള്ളിക്കല്‍, ഉമ്മര്‍കോയ തുറക്കല്‍, ഫായിസ് വാഫി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിവിധ സെന്‍ട്രല്‍ കമ്മിറ്റി പ്രതിനിധികളും സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് സ്വാഗതവും റഫീഖ് പാറക്കല്‍ നന്ദിയും പറഞ്ഞു.
നോര്‍ക്കയില്‍ നിന്ന് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ പ്രവാസി സമൂഹത്തിനിടയില്‍ പ്രചരിപ്പിക്കുന്നതിനും അതിനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും ൗദി കെഎംസിസി വിപുലമായ പരിപാടികളാവിഷ്‌കരിക്കും. കെഎംസിസിയുടെ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ ഒരു ലക്ഷത്തിലധികം പേരെ നോര്‍ക്കയുടെ വിവിധ പദ്ധതികളില്‍ അംഗങ്ങളാക്കുന്ന നടപടികളുടെ ഭാഗമാണ് പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രമായുള്ള ഓഫീസിന് തുടക്കമിട്ടത്. കെഎംസിസി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ പ്രവാസികള്‍ക്ക് അര്‍ഹതപ്പെട്ടത് നേടി കൊടുക്കുക എന്നതാണ് ഓഫീസിന്റെ ലക്ഷ്യം.
ഫോട്ടോ : പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി കോഴിക്കോട്ടെ സൗദി കെഎംസിസി സെന്ററില്‍ ആരംഭിക്കുന്ന പ്രവാസി സോഷ്യല്‍ വെല്‍ഫയര്‍ സെന്റര്‍ ഡോ. എം ക മുനീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു. വേള്‍ഡ് കെഎംസിസി പ്രസിഡണ്ട് കെ പി മുഹമ്മദ്കുട്ടി, സൗദി കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയ സമീപം.
Related News