ജിദ്ദ: സ്‌പോണ്‍സര്‍ഷിപ് മാറുന്നതിലൂടെ ഹുറൂബ് നീക്കം ചെയ്യാന്‍ സൗദിയില്‍ അവസരം. ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കാണ് ഈ അവസരം കൈവന്നിരിക്കുന്നത്. ഇത് നൂറുകണക്കിന് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആശ്വാസം പകരും. മുസാനിദ് പോര്‍ട്ടല്‍ വഴി തൊഴില്‍ കരാര്‍ ഒപ്പിട്ട് പുതിയ സ്‌പോണ്‍സറുടെ കീഴിലേക്കു മാറാനാവും. പൊതു മാപ്പു പ്രഖ്യാപിക്കാതെ ഇത്തരമൊരു ആനുകൂല്യം സൗദിയില്‍ ഇതാദ്യമാണ്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ലെങ്കിലും സിസ്റ്റത്തില്‍ ലഭ്യമാണെന്ന് സര്‍വീസ് ഏജന്റുമാര്‍ അറിയിച്ചു.
Related News