ജിദ്ദ: നാട്ടില്‍നിന്നും വിദേശത്തുനിന്നുമായി ഈ വര്‍ഷത്തെ ഹജ്ജിനെത്തുന്ന ഹാജിമാരുടെ ശാരീരിക, മാനസിക ആരോഗ്യ പരിപാലനവും, കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കനുസരിച്ച് ഹജ്ജ് വേളയില്‍ ഹാജിമാര്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ സിജി ഇന്റര്‍നാഷണല്‍ വിമന്‍സ് കളക്ടീവ് വെബിനാര്‍ ഒരുക്കുന്നു. ഹാജിമാരുടെ ആരോഗ്യ പരിപാലനം-ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്ന വെബിനാര്‍ നാളെ (മെയ് 4) ആണ് നടക്കുക.
നാളെ ഇന്ത്യന്‍ സമയം രാത്രി എട്ടിനും സൗദി സമയം 5.30നും യു.എ.ഇ സമയം 6.30നുമാണ് വെബിനാര്‍ നടക്കുക. ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ സ്‌പെഷ്യലിസ്റ്റ് ഇന്റേണല്‍ മെഡിസിന്‍ ഡോ. ഷെമീര്‍ ചന്ദ്രോത്ത്, സലീം വേങ്ങര (തനിമ, യാമ്പു) എന്നിവര്‍ ക്ലാസ് നയിക്കും. സംശയ നിവാരണത്തിനും അവസരം ഉണ്ടാകും.
താല്‍പര്യമുള്ളവര്‍ക്ക് ഈ ലിങ്കിലൂടെ https://us02web.zoom.us/j/81680388717?pwd=gR0dLJoeXdOOTKUV1U5vsH0b0Qw6G3.1 ( Meeting ID: 816 8038 8717, Passcode: INTLCWC) വെബിനാറില്‍ പങ്കെടുക്കാം.
തുടര്‍ന്നും സിജി ഇന്റര്‍നാഷണല്‍ വിമന്‍സ് കളക്ടീവിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാന്‍ https://chat.whatsapp.com/CiPvut7leiu5R8B4QqrUlq വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.
Related News