ദോഹ : കാറിന്റെ പരസ്യങ്ങള്‍ നല്‍കുമ്പോള്‍ വില കൂടി ഉള്‍പെടുത്തണമെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം കാര്‍ ഡീലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വാഹന വില്‍പനയില്‍ ഡീലര്‍ക്കും ഉപഭോക്താവിനും ഇടയില്‍ സുതാര്യത ഉറപ്പാക്കലും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കലും ലക്ഷ്യമിട്ടാണ് വാണിജ്യ വ്യവസായ മന്ത്രാലയം ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. ഷോറൂമുകളില്‍ വാഹനങ്ങളുടെ വിലയ്‌ക്കൊപ്പം ട്രാന്‍സ്മിഷന്‍, എന്‍ജിന്‍ തുടങ്ങിയവ സംബന്ധിച്ച കൃത്യമായ വിവരങ്ങളും രേഖപ്പെടുത്തിരിക്കണം. വര്‍ക്ക് ഷോപ്പുകളിലും ഷോറൂമുകളിലും അറ്റകുറ്റപ്പണിക്ക് ഈടാക്കുന്ന ചാര്‍ജുകള്‍ ഡിസ്‌പ്ലേ ഏരിയകളില്‍ രേഖപ്പെടുത്തിവെക്കണമെന്നും നിര്‍ദേശമുണ്ട്. വാഹനത്തിന്റെയും സ്‌പെയര്‍പാര്‍ട്‌സിന്റെയും വില പ്രദര്‍ശിപ്പിച്ചുകൊണ്ട് ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഷോറൂമുകളില്‍ 42 ഇഞ്ചില്‍ കുറയാത്ത ഇന്ററാക്ടിവ് സ്‌ക്രീന്‍ സ്ഥാപിക്കണം. ഉപഭോക്താവിന് എല്ലാവിവരങ്ങളും ഈ സ്‌ക്രീനില്‍ ലഭിക്കണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു. ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
Related News