അല്‍ക്കോബാര്‍: മീറ്റ് സ്യൂട്ട് എന്ന പേരില്‍ അല്‍ക്കോബാര്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി അപ്‌സര റസ്റ്റോറന്റില്‍ കൗണ്‍സില്‍ മീറ്റ് സംഘടിപ്പിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഇഖ്ബാല്‍ ആനമങ്ങാടിന്റെ അധ്യക്ഷതയില്‍ നാസര്‍ ദാരിമി അസ്അദിയുടെ ഖിറാഅത്തോടെയാണ് പരിപാടി തുടങ്ങിയത്. ഈസ്റ്റേണ്‍ പ്രൊവിന്‍സ് കെഎംസിസി ജനറല്‍ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല ഉദ്ഘാടനം ചെയ്തു. സത്താര്‍ താമരത്ത് മുഖ്യപ്രഭാഷണം നടത്തി. ആലിക്കുട്ടി ഒളവട്ടൂര്‍, ഖാദി മുഹമ്മദ്, ഓപ്പി ഹബീബ്, നജീബ് ചീക്കിലോട്, ഹബീബ് പൊയില്‍തൊടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുതിയ ജനറല്‍ സെക്രട്ടറിയായി അന്‍വര്‍ ഷാഫി വളാഞ്ചേരിയെ തെരഞ്ഞെടുത്തു. സലീം കുമ്പിടി, മുനീര്‍ നന്തി എന്നിവരെ സെക്രട്ടറിയായും, റിയാസ് പെരുമണ്ണയെ വൈസ് പ്രസിഡണ്ടായും ആബിദ് പാറക്കലിനെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി ചെയര്‍മാനായും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് നടപടികള്‍ കിഴക്കന്‍ പ്രവിശ്യ കെഎംസിസി വൈസ് പ്രസിഡണ്ട് അമീറലി കൊയിലാണ്ടി നിയന്ത്രിച്ചു. നജ്മുദ്ധീന്‍ വെങ്ങാട്, മൊയ്ദുണ്ണി പാലപ്പെട്ടി, ലുബൈദ് ഒള്ളവണ്ണ, ജുനൈദ്, ആസിഫ്, ഷാനി പയ്യോളി, ഷാഫി വാണിയമ്പലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Related News