ജിദ്ദ: എഴുത്തിന്റെയും വായനയുടേയും ചിന്തയുടേയും ലോകത്തേക്ക് നിരക്ഷരരായവരെ തന്റെ സാക്ഷരതാ ദൗത്യത്തിലൂടെ ഉയര്‍ത്തിയ മഹദ് വ്യക്തിത്വമാണ് പത്മശ്രീ കെ.വി. റാബിയയെന്ന് ജിദ്ദ കേരള പൗരാവലി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തന്റെ ശാരീരിക വെല്ലുവിളികളെപ്പോലും അവഗണിച്ച് ഏറ്റവും മഹനീയമായ സാക്ഷരതാ ദൗത്യം നിര്‍വ്വഹിച്ച് കാലവും ദേശവും അടയാളപ്പെടുത്തിയാണ് പത്മശ്രീ കെ.വി. റാബിയ അനശ്വരയായതെന്നും പൗരാവലിയുടെ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
Related News