ജിദ്ദ: സൗദിയില്‍ ജിദ്ദ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന നിലമ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ വസിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയായ സൗദി വെസ്റ്റേണ്‍ ഏരിയ അസോസിയേഷന്‍ ഫോര്‍ നിലമ്പൂരിയന്‍സ് (സ്വാന്‍) സംഘടനയുടെ ജനറല്‍ ബോഡി യോഗവും വിവിധ കായിക, കലാ പരിപാടികളും സംഘടിപ്പിച്ചു. ജിദ്ദ വാദി മുറായ അല്‍ബഹ വില്ലയില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് സൈഫുദ്ദീന്‍ വാഴയില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹംസ കീടക്കല്ലന്‍ ഉദിഘാടനം ചെയ്തു. നിയോ പ്രസിഡണ്ട് സുബൈര്‍ വട്ടോളി, പി.സി.എ.റഹ്‌മാന്‍ (ഇണ്ണി) അനസ് ബാബു, നസീര്‍ വേട്ടേക്കോടന്‍, സൈനുല്‍ ആബിദീന്‍ (ബാബുട്ടി). ജിഷാര്‍ അണക്കായ്, അഷ്‌റഫ് എറയത്ര, നിഷാജ് അണക്കായ്, സല്‍മാന്‍ മോയിന്‍ എരഞ്ഞിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ആശാ ഷിജു, സുലാജ്, ബിജി, സമ, മുത്തു, ഫാത്തിമ്മ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. എമിന്‍, ഇഷ, ലിബ എന്നീ ബാലതാരങ്ങളുടെ ഡാന്‍സും, പാട്ടും, ഒപ്പനയുമല്ലാം സദസ്സിന് കുളിരേകി. ഫുട്‌ബോള്‍, നീന്തല്‍ മത്സരങ്ങളും അരങ്ങേറി. സുഫൈറാ റഹ്‌മാന്‍, റിയാസ് സി.എം, നിഷ്മ സബീര്‍, പി.എം. ജാബിര്‍, സാദിഖ്, നുസ്‌റിന്‍ അനസ്, സെമീര്‍ മൂര്‍ഖന്‍, ആഷിഖ് കല്ലായ്, ഫെമിന സെമീര്‍, നജ്മാ ആഷിഖ്, നിഹാല്‍, അജിഷ ജിഷാര്‍, ശബാന മന്‍സൂര്‍, സജീര്‍ പന്ത്രോളി, ലുബ്‌നാ യാസിര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രവര്‍ത്തന റിപ്പോര്‍ട്ട് ട്രഷറര്‍ അമീന്‍ ഇസ്ലാഹി അവതരിപ്പിച്ചു.
രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി സൈഫുദ്ദീന്‍ വാഴയില്‍ (പ്രസിഡണ്ട്), സി.എം റിയാസ്, സൈനുല്‍ ആബിദീന്‍ (ബാപ്പുട്ടി), ജിഷാര്‍ അണക്കായ്, (വൈസ് പ്രസിഡണ്ടുമാര്‍), ഷബീര്‍ കല്ലായ് (ജനറല്‍ സെക്രട്ടറി), ബിജി മൂപ്പന്‍ (ഓര്‍ഗനൈസിംങ് സെക്രട്ടറി), പി.എം. ജാബിര്‍, ആഷിഖ് കല്ലായ്, എം.പി. സെമീര്‍ (സെക്രട്ടറിമാര്‍), അമീന്‍ ഇസ്ലാഹി (ട്രഷറര്‍) പി.സി.എ.റഹ്‌മാന്‍ (ഇണ്ണി) ചെയര്‍മാന്‍, റഹീം പത്തുതറ, ഗഫൂര്‍ കല്ലായ്, കബീര്‍ കല്ലായ് (രക്ഷാധികാരികള്‍) എന്നിവരെ തെരഞ്ഞെടുത്തു. ഹംസ കീടക്കല്ല, പി.സി. ഇണ്ണി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
നിയോയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത അനസ് ബാബുവിനെ ചടങ്ങില്‍ വെച്ച് സ്വാന്‍ ഭാരവാഹികള്‍ മെമ്മോന്റോ നല്‍കി ആദരിച്ചു. സെക്രട്ടറി ഷബീര്‍ കല്ലായ് സ്വാഗതവും. ജുനൈസ് ബാബു നന്ദിയും പറഞ്ഞു.
ഫോട്ടോ: സൈഫുദ്ദീന്‍, ഷബീര്‍, അമീന്‍
,
Related News