l o a d i n g

ഗൾഫ്

ജിദ്ദയില്‍ വന്‍ നിക്ഷേപത്തിന് അവസരം, 1.4 ദശലക്ഷം ചതുരശ്രമീറ്ററില്‍ 29 പദ്ധതികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 4, 2025

ജിദ്ദ: ജിദ്ദയില്‍ വന്‍ വികസന പദ്ധതികള്‍ക്ക് കളമൊരുങ്ങുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലായി പൊളിച്ചുനീക്കിയ കെട്ടിടങ്ങള്‍ നിന്ന സ്ഥലങ്ങളടക്കം 1.4 ദശലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള 29 വ്യത്യസ്ത നിക്ഷേപ അവസരങ്ങളുടെ പുതിയ പാക്കേജ് നഗരസഭ പുറത്തിറക്കി. വാണിജ്യ, വിനോദ, കായിക, പാര്‍പ്പിട, വിദ്യാഭ്യാസ, വ്യാവസായിക മേഖലകളില്‍ നിക്ഷേപിക്കാനുള്ള അവസരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. സമഗ്ര വികസനത്തെ പിന്തുണക്കുന്നതിനും സൗദി വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

കടകളും വാണിജ്യ സമുച്ചയങ്ങളും സ്ഥാപിക്കുക, പ്രവര്‍ത്തിപ്പിക്കുക, പരിപാലിക്കുക എന്നിവക്കായി നീക്കിവച്ചിട്ടുള്ള 13 വാണിജ്യ അവസരങ്ങളാണ് പാക്കേജില്‍ പ്രധാനമായും ഉള്ളത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് 846,684 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലുള്ള ഒരു സംയോജിത കണ്ടെയ്‌നര്‍ സിറ്റിയും 429,223 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലുള്ള ജിദ്ദ കണ്ടെയ്‌നര്‍ പാര്‍ക്കുമാണ്. ഇത് വിപണി ആവശ്യങ്ങള്‍ നിറവേറ്റുകയും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വ്യാവസായിക പ്രവര്‍ത്തനങ്ങളില്‍, ജിദ്ദയുടെ തെക്ക് ഭാഗത്ത് 145,472 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ഒരു ബാര്‍ലി പാക്കേജിംഗ്, ഗ്രൈന്‍ഡിംഗ് പദ്ധതി ആരംഭിക്കുന്നതും ഉള്‍പ്പെടുന്നു. തൊഴിലാളികള്‍ക്കായി റെസിഡന്‍ഷ്യല്‍ കോംപ്ലക്സുകള്‍ സ്ഥാപിക്കുന്നതിന് എട്ട് അവസരങ്ങളും അനുവദിച്ചിട്ടുണ്ട്.

വിനോദ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായി, നഗരസഭ പൊതുപാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിനുള്ള എട്ട് അവസരങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതില്‍ കിന്റര്‍ഗാര്‍ട്ടനുകള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയ അനുബന്ധ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടും. കൂടാതെ, തെക്കന്‍ ഒബ്ഹൂര്‍ ജില്ലയില്‍ ഒരു ഫുഡ് കാര്‍ട്ട് ഏരിയ സ്ഥാപിക്കുന്നതിനുള്ള ഒരു അവസരവും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍, ഒരു ഹെല്‍ത്ത് കോളേജ് സ്ഥാപിക്കുന്നതിനുള്ള അവസരവും ഉള്‍പ്പെടുന്നു.

ഈ നിര്‍ദ്ദിഷ്ട അവസരങ്ങളുടെ ആകെ വിസ്തീര്‍ണം 1.4 ദശലക്ഷം ചതുരശ്ര മീറ്ററിലധികം വരും. നിക്ഷേപത്തിനായി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകരെ സൗദി സിറ്റീസ് ഇന്‍വെസ്റ്റ്‌മെന്റ് പോര്‍ട്ടലായ 'Foras' വഴി അപേക്ഷിക്കാന്‍ ജിദ്ദ നഗരസഭ ക്ഷണിച്ചു. ലേലം മെയ് 1 മുതല്‍ ആരംഭിച്ചു കഴിഞ്ഞു. 2025 ജൂലൈ 8 വരെ തുടരുമെന്ന് നഗരസഭ അറിയിച്ചു.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026