ജിദ്ദ :ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സോക്കര്‍ ഫെസ്റ്റ് സേവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഖാലിദ് ബിന്‍ വലീദ് ബ്ലാസ്റ്റഴ്‌സ് സ്റ്റേഡിയത്തില്‍ തുടക്കം കുറിച്ചു. ആദ്യ ദിനത്തിലെ മത്സരത്തില്‍ വെറ്ററന്‍സ് വിഭാഗത്തില്‍ സോക്കര്‍ എഫ് സി ഫ്രൈഡേ ഫ്രീക്‌സ് എഫ് സിയെ ഒരു ഗോളിന് പരാജയപ്പെടുത്തി. ആവേശകരമായ രണ്ടാം മത്സരത്തില്‍ വിജയ് മസാല ബി എഫ് സി വൈബ് ജിദ്ദയെ ഏഷ്യന്‍ ടൈംസ് ജിദ്ദ ഫ്രണ്ട്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക് പരാജയപ്പെടുത്തി.
മൂന്നാം മത്സരത്തില്‍ ജെ എസ് സി ഷീറ ലാടീന്‍ സീനിയേര്‍സ് ഹിലാല്‍ എഫ് സിയെ ടൈം ബ്രെക്കറില്‍ 3-1 നു തോല്‍പിച്ചു. സീനിയര്‍ വിഭാഗത്തില്‍ സമാ യുണൈറ്റഡ് ഇതിഹാദ് എഫ് സി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക് അറബ് ഡ്രീംസ് നെയും പരാജയപ്പെടുത്തി.
ഏരിയ സെക്രട്ടറി അമീന്‍ വേങ്ങൂര്‍ സ്വാഗതം പറഞ്ഞ ഉദ്ഘാടന ചടങ്ങില്‍ ഏരിയ പ്രസിഡന്റ് ഫൈസല്‍ കോടശ്ശേരി അധ്യക്ഷത വഹിച്ചു. ജിദ്ദ നവോദയ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷധികാരി ഷിബു തിരുവനന്തപുരം, പ്രസിഡന്റ് കിസ്മത് മമ്പാട്, ട്രഷറര്‍ സി എം അബ്ദുറഹ്‌മാന്‍, ഏരിയ രക്ഷധികാരി മുജീബ് പൂന്താനം, പ്രോഗ്രാം കണ്‍വീനര്‍ ഇസ്ഹാഖ് പരപ്പനങ്ങാടി, വിന്നേഴ്‌സ് പ്രൈസ് മണി സ്‌പോണ്‍സര്‍ ചെയ്ത കാഫ് ലോജിസ്റ്റിക്‌സ് എം ഡി ഫൈസല്‍, റണ്ണേഴ്‌സ് പ്രൈസ്മണി സ്‌പോണ്‍സര്‍ ചെയ്ത വിജയ് മസാല പ്രതിനിധി മുസ്തഫ, സമാ പ്ലാസ്റ്റിക് എം ഡി ഷംസീദ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന്ു. ജിദ്ദ നവോദയ ബാലവേദിയുടെ കീഴില്‍ കലാവേദി ജോയിന്റ് കണ്‍വീനര്‍ അഭിലാഷിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ വൈവിധ്യമാര്‍ന്ന നൃത്താവിഷ്‌കാരങ്ങള്‍ ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടി. ഏരിയ ട്രഷറര്‍ ബിനു മുണ്ടക്കയം നന്ദി പറഞ്ഞു.
ഫോട്ടോ :സീനിയര്‍ വിഭാഗത്തില്‍ വിജയിച്ച സമാ യുണൈറ്റഡ് ഇതിഹാദ് എഫ് സി ടീം.
Related News