മക്ക: ഹജ്ജ് വളണ്ടിയര്‍ കോറിന്റെ നേതൃത്വത്തില്‍ മക്കയില്‍ ഏഴ് കേന്ദ്രങ്ങളില്‍ വളണ്ടിയര്‍ സംഗമങ്ങള്‍ സംഘടിപ്പിച്ചു. ഈ വര്‍ഷത്തെ ഹജ്ജ് വളണ്ടിയര്‍ സേവനത്തിന്റെ ഭാഗമായുള്ള ആദ്യ വളണ്ടിയര്‍മാരുടെ സംഗമമാണ് നടന്നത്. ട്രെയിനിങ്ങ് ക്ലാസ്, രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംഗമങ്ങളില്‍ നടന്നു.
നവാരിയ, ഉതൈബിയ, ശരായ, അജിയാദ്, അസീസിയ, കാക്കിയ, നുസ്ഹ എന്നീ സ്ഥലങ്ങളിലാണ് സംഗമങ്ങള്‍ നടന്നത്.
ഏരിയാ സംഗമങ്ങളില്‍ ഈ വര്‍ഷത്തെ ഏരിയ തല രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും നടന്നു. സേവനത്തിനു സജ്ജരായ നിരവധി വളണ്ടിയര്‍മാര്‍ രജിസ്‌ട്രേഷന്‍
പൂര്‍ത്തിയാക്കി. കോര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സംഗമത്തില്‍ ഹനീഫ അമാനി, മൊയ്തീന്‍ കോട്ടോപ്പാടം അഹമ്മദ് കബീര്‍ ചൊവ്വ, സുഹൈല്‍ സഖാഫി,
അലി കോട്ടക്കല്‍ ഫഹദ് തൃശ്ശൂര്‍ മുസ്തഫ കാളോത്ത്,അബ്ദുല്‍ നാസര്‍ അന്‍വരി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ ട്രെയിനിങ് ക്ലാസ് നയിച്ചു.
ഏരിയ കോഡിനേറ്റര്‍മാരായ ഉസ്മാന്‍ചെറുകോട്, ഫഹദ് വെങ്ങുളം, ഫക്രുദീന്‍ ബാഖവി, മുഹമ്മദ് ഓമാനൂര്‍, ഹമീദ് സഖാഫി, ശംസുദ്ധീന്‍ നിസാമി, ഫൈസല്‍ സഖാഫി, ഇസ്ഹാഖ് ഖാദിസിയ്യ, മുനീര്‍ കാന്തപുരം, കബീര്‍ പറമ്പില്‍പീടിക, യാസിര്‍ സഖാഫി,നിസാര്‍ കണ്ണൂര്‍, നൗഷാദ് പട്ടാമ്പി, നസീര്‍ കൊടുവള്ളി,സമീര്‍ മദനി,ജുനൈദ് കൊണ്ടോട്ടി സാലിം സിദ്ധീഖി എന്നിവര്‍ നേതൃത്വം നല്‍കി. സെന്‍ട്രല്‍ കോര്‍ അംഗങ്ങളായ ജമാല്‍ കക്കാട്, ശിഹാബ് കുറുകത്താണി, റഷീദ് വേങ്ങര, അഷ്റഫ് പേങ്ങാട്, ഹുസൈന്‍ ഹാജി ഹമീദ് പൂക്കോടന്‍ തുടങ്ങിയവര്‍ വിവിധ ഏരിയാ സംഗമങ്ങളില്‍ സംബന്ധിച്ചു.
Related News