ദോഹ : സന്ദർശക വിസയിൽ ഖത്തറിൽ എത്തിയ കോഴിക്കോട് കുറ്റ്യാടി സ്വദേശി നിര്യാതനായി.വേളം സ്വദേശി കുഴിമ്പിൽ മുഹമ്മദ്(62) ആണ് മരിച്ചത്.
ഒരാഴ്ച മുമ്പാണ് മകളെ കാണാനായി സന്ദർശക വിസയിൽ ഖത്തറിൽ എത്തിയത്.ഹൃദയസ്തംഭനത്തെ തുടർന്ന് ഇന്ന് ഉച്ചയോടെ ഹമദ് ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം.
ഭാര്യ : ആയിഷ.
ഉവൈസ് , അഫ്സത്ത്(ഖത്തർ)എന്നീ രണ്ട് മക്കളുണ്ട്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Related News