ജിദ്ദ: ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കോണ്‍സുലാര്‍ സംഘം ഈ മാസം 9 ന് ജിസാന്‍ സന്ദര്‍ശിക്കും. ജിസാന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ബില്‍ഡിംഗിലെ വി.എഫ്.എസ് പാസ്‌പോര്‍ട്ട് സേവനകേന്ദ്രത്തിന്റെ പുതിയ ഓഫിസിലാണ് സന്ദര്‍ശന പരിപാടി ഒരുക്കിയിരിക്കുന്നത്.
ജിസാന്‍ മേഖലയിലെ ഇന്ത്യക്കാര്‍ക്ക് വിവിധ അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കോണ്‍സുലാര്‍ സന്ദര്‍ശനത്തില്‍ അപേക്ഷകള്‍ മെയ് 9 ന് വെള്ളിയാഴ്ച രാവിലെ 8 മുതല്‍ സ്വീകരിക്കും. അപേക്ഷകര്‍ വി.എഫ്.എസ് വെബ്സൈറ്റ് മുഖേനെ മുന്‍കൂട്ടി അപ്പോയ്മെന്റ് എടുക്കണം. മുന്‍കൂട്ടി ബുക്ക് ചെയ്യാത്തവര്‍ക്ക് സേവനം ലഭ്യമായിരിക്കില്ലെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി. ഓണ്‍ലൈന്‍ അപ്പോയ്മെന്റിനുള്ള ലിങ്ക് https://services.vfsglobal.com/sau/en/ind/book-an-appointment
Related News