l o a d i n g

ഗൾഫ്

ബിനാമി ബിസിനസ്സുകാര്‍ക്കെതിരെ നടപടി ശക്തമാക്കി സൗദി; ഏപ്രില്‍ മാത്രം 71 കേസുകള്‍ പിടികൂടി

അക്ബര്‍ പൊന്നാനി

Thumbnail
By    
May 5, 2025

ജിദ്ദ: ബിനാമി ബിസിനസ്സുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കാന്‍ സൗദി അറേബ്യ നടത്തിവരുന്ന കാമ്പയിനുകള്‍ തുടരുന്നു. കഴിഞ്ഞ മാസം ഇതിനായി 2077 ഊര്‍ജിത പരിശോധനകളാണ് നടന്നതെന്നും ഇവയിലൂടെ അത്തരം 71 സംഭവങ്ങളെ പിടികൂടാനായെന്നും ദേശീയ ബിനാമി നിര്‍മാര്‍ജന പരിപാടി അധികൃതര്‍ അറിയിച്ചു.

പഴങ്ങളുടെയും പച്ചക്കറികളുടെയും വില്‍പ്പന, ബാര്‍ബര്‍ ഷാപ്പുകള്‍, കാറ്ററിംഗ്, ഹോട്ടലുകളും റസ്റ്റാറന്റ്റുകളും, കെട്ടിട നവീകരണങ്ങള്‍, വസ്ത്രങ്ങളുടെയും അനുബന്ധ സാധനങ്ങളുടെയും കടകള്‍ എന്നിവയിലാണ് ബിനാമി ഇടപാടുകള്‍ അധികവും ഉള്ളതെന്നും പരിശോധനകളില്‍ തെളിഞ്ഞതായും അധികൃതര്‍ വിശദീകരിച്ചു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ മുതലിറക്കിയും ഏര്‍പ്പാടുകള്‍ നടത്തിയും കഴിയുന്ന രംഗങ്ങളാണ് ഇവ.

എന്നാല്‍, പിടിയിലായവരുടെ രാജ്യം തിരിച്ചുള്ളതോ മറ്റോ ഉള്ള വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, സ്വദേശികളും വിദേശികളുമായ ബിനാമി കുറ്റവാളികളുടെ പേര്‍ വിവരങ്ങളും മറ്റും അവര്‍ക്ക് വിധിച്ച ശിക്ഷയും അന്തിമ ഘട്ടത്തില്‍ പ്രസിദ്ധപ്പെടുത്താറുണ്ട്.

വാണിജ്യ - വ്യാപാര രംഗത്ത് ഒട്ടേറെ ഉദാര നടപടികള്‍ നടപ്പാക്കുകയും എല്ലാം നിയമാനുസൃതമാക്കാനുള്ള വിപുലമായ പരിപാടികള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത ശേഷവും സ്വദേശികളുമായി ചേര്‍ന്ന് വിദേശികള്‍ നടത്തുന്ന അനധികൃതമായ നീക്കങ്ങള്‍ക്കെതിരെ ശക്തമായ നീക്കങ്ങളാണ് സൗദിയില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇതിനായി രാജ്യത്തിന്റെ വിവിധ കോണുകളില്‍ ഊര്‍ജിത പരിശോധനകളാണ് അരങ്ങേറുന്നത്. ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ന്യായമായ മത്സരം ഉറപ്പാക്കുന്നതിനും നിയമ ലംഘന രീതികള്‍ തടയുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ കാമ്പയിനുകളെന്ന് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ലംഘനങ്ങള്‍ നിരീക്ഷിച്ച് പിടികൂടുന്നതിനും ദേശീയ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും നിയമാനുസൃതമായ ബിസിനസ് മേഖലയുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനുമുള്ള നടപടികള്‍ ബന്ധപ്പെട്ട ഏജന്‍സികളുമായുള്ള ഏകോപനത്തോടെ തുടരുമെന്ന് പ്രസ്താവനയില്‍ അറിയിച്ചു.

-അക്ബര്‍ പൊന്നാനി

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026