ജിദ്ദ: ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഒ ഐ സി സി ഓഫീസില്‍ വെച്ച് വി വി പ്രകാശ് അനുസ്മരണം നടത്തി. അസീസ് ലാക്കല്‍ അധ്യക്ഷത വഹിച്ചു. സത്യസന്ധതയുടേയും ആത്മാര്‍ത്ഥതയുടേയും കഠിനാധ്വാനത്തിന്റേയും യഥാര്‍തഥ പ്രതീകമായ പ്രിയ നേതാവായിരുന്നു വി വി പ്രകാശെന്ന് സി എം അഹമ്മദ് പറഞ്ഞു. ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വി വി പ്രകാശ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രീയ നേതാവിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം എം എല്‍ എയൊ മന്ത്രിസ്ഥാനമോ അല്ല, മറിച്ച് ആ നേതാവ് പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ നിന്ന് കക്ഷി രാഷ്ട്രീയ ഭേതമന്യേ എല്ലാമനുഷ്യരുടേയും സ്‌നേഹവും കരുതലും ലഭിക്കുക എന്നതാണ് ഏറ്റവും വലിയ അംഗീകാരം. ആ അംഗീകാരം തിളക്കമാര്‍ന്ന നിലയില്‍ ലഭിച്ച എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും മാതൃകയാക്കാവുന്ന കോണ്‍ഗ്രസ്സ് നേതാവായിരുന്നു വി വി പ്രകാശ് എന്ന് ജിദ്ദ നവോദയെ പ്രതിനിധീകരിച്ച് പങ്കെടുത്ത നവോദയ യുവജനവേദി കണ്‍വീനര്‍ ലാലു വേങ്ങൂര്‍ അനുസ്മരിച്ചു. പ്രകാശം അസ്തമിച്ചിട്ട് നാല് വര്‍ഷമായെങ്കിലും ഇന്നും ജന മനസുകളില്‍ അദ്ദേഹം ഒരു തികഞ്ഞ ആദര്‍ശ രാഷ്ട്രീയത്തിന്റെ പ്രതിരൂപമായി നിലകൊള്ളുന്നുവെന്ന് അനുസ്മരണ യോഗത്തില്‍ സംബന്ധിച്ചവര്‍ പറഞ്ഞു.
മുജീബ് പാക്കട, ഇ പി മുഹമ്മദലി, ആസാദ് പോരൂര്‍, ഫൈസല്‍ മക്കരപറമ്പ്, ഫിറോസ് പോരൂര്‍, രഞ്ജിത് ആലപ്പുഴ, നാസര്‍ കോഴിത്തൊടി, സി ടി പി ഇസ്മായില്‍, ആലിബാപ്പു, ഷിബു കാളികാവ്, എം ടി അബ്ദുല്‍ ഗഫൂര്‍, ഉസ്മാന്‍ കുണ്ടുകാവില്‍ , സാജു റിയാസ്, ഗഫൂര്‍ വണ്ടൂര്‍, അനസ് തുവ്വൂര്‍, സമീര്‍ കാളികാവ്, പി കെ നാദിര്‍ഷ, ഷൗക്കത്ത് പുഴക്കാട്ടിരി, ഖാദര്‍ കരുവാരകുണ്ട് എന്നിവര്‍ സംസാരിച്ചു. യു എം ഹുസ്സൈന്‍ മലപ്പുറം സ്വാഗതവും ഉസ്മാന്‍ മേലാറ്റൂര്‍ നന്ദിയും പറഞ്ഞു.
Related News