l o a d i n g

ഗൾഫ്

പ്രമുഖ വ്യവസായിയായ ഇന്ത്യന്‍ വംശജന്‍ ബല്‍വിന്ദര്‍ സിങ് സാഹ്നിക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ വിധിച്ച് ദുബായ് കോടതി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 6, 2025

ദുബായ്: ദുബായ് കേന്ദ്രീകരിച്ച് ഇന്ത്യ, യുഎഇ, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രാജ് സാഹ്നി ഗ്രൂപ്പിന്റെ (ആര്‍എസ്ജി) സ്ഥാപകനും ചെയര്‍മാനുമായ ഇന്ത്യന്‍ വംശജന്‍ ബല്‍വിന്ദര്‍ സിങ് സാഹ്നിക്ക് തടവും പിഴയും നാടുകടത്തലും വിധിച്ച് ദുബായ് കോടതി. സാമ്പത്തിക തിരിമറിക്കേസിലാണ് ശിക്ഷ. 5 വര്‍ഷം തടവ് അനുഭവിക്കുന്നതിനൊപ്പം 5 ലക്ഷം ദിര്‍ഹം (ഏകദേശം ഒരു കോടി 15 ലക്ഷം രൂപ) പിഴയുമടയ്ക്കണം. 150 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന (ഏകദേശം 3446 ദശലക്ഷം രൂപ) വസ്തുക്കള്‍ കണ്ടുകെട്ടാനും ദുബായ് നാലാം ക്രിമിനല്‍ കോടതി വിധിച്ചിട്ടുണ്ട്.

ദുബായിലെ പ്രമുഖ വ്യവസായിയായ 53 കാരന്‍ സാഹ്നി വ്യാജരേഖകളുണ്ടാക്കിയും ഷെല്‍ കമ്പനികള്‍ വഴിയും 150 ദശലക്ഷം ദിര്‍ഹത്തിന്റെ സാമ്പത്തിക തിരിമറി നടത്തിയതായാണ് കേസ്. തടവുശിക്ഷ പൂര്‍ത്തീകരിച്ച ശേഷം നാടുകടത്തല്‍ നടപടികളിലേക്കു നീങ്ങും. മകനടക്കം മറ്റു 33 പേരും സാഹ്നിക്കൊപ്പം ശിക്ഷിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ വര്‍ഷം ബര്‍ദുബായി പോലീസ് സ്റ്റേഷനിലാണ് സാഹ്നിയടക്കം 30 പേര്‍ക്കെതിരെ പരാതി ലഭിച്ചത്. ബിസിനസ് സാമ്രാജ്യത്തിന്റെ മേല്‍വിലാസം കൊണ്ട് ദുബായിലെ പ്രമുഖ വ്യവസായികള്‍ക്കിടയില്‍ പ്രമുഖ സ്ഥാനമാണ് ബല്‍വിന്ദര്‍ സിങ് സാഹ്നിക്കുള്ളത്. വസ്തു, കെട്ടിട, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് കമ്പനി പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ദുബായ് സ്‌പോര്‍ട്‌സ് സിറ്റിയിലെ ഖ്വാസര്‍ സബാ പാര്‍പ്പിട സമുച്ചയങ്ങള്‍, ജുമൈറാ വില്ലേജ് സര്‍ക്കിളിലെ ബുര്‍ജ് സബാ അപാര്‍ട്ട്‌മെന്റ്‌സ്, ബേയ് സ്വക്വയറിലെ വാണിജ്യ സമുച്ചയം, ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ സബാ ദുബായ് തുടങ്ങിയവയാണ് ഗ്രൂപ്പിന്റെ പ്രധാന പദ്ധതികള്‍. ആഡംബരക്കാറുകളുടെ ശേഖരം കൊണ്ടും പ്രശസ്തനാണ് സാഹ്നി. തന്റെ റോള്‍സ് റോയ്‌സ് കാറിന് ഡി 5 എന്ന നമ്പര്‍ ലഭിക്കാന്‍ 2016ല്‍ 33 ദശലക്ഷം ദിര്‍ഹം മുടക്കിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 3.3 ദശലക്ഷം ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റഗ്രാം താരംകൂടിയാണ് ഇദ്ദേഹം.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026