ജിദ്ദ: ജിദ്ദയിലെ ഇന്ത്യന്‍ സ്‌കൂള്‍ പാരന്‍സ് ഫോറം (ഇസ്പാഫ്), 6 മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ക്വിസ് ഇന്ത്യ മത്സരം 2025 മെയ് 10ന് നടക്കും. ഹയ് അല്‍സാമിറിലെ ന്യൂ അല്‍വുറൂദ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ (ബോയ്‌സ് സെക്ഷനില്‍), മെയ് 10 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ആണ് മത്സരം നടക്കുക. രണ്ടു വിഭാഗങ്ങളിലായാണ് മത്സരം. 6 മുതല്‍ 8 വരെ ക്ലാസ്സുകളിലെ കുട്ടികളെ ജൂനിയര്‍ വിഭാഗത്തിലും 9 മുതല്‍ 12 വരെ ക്ലാസ്സുകളിലെ കുട്ടികളെ സീനിയര്‍ വിഭാഗത്തിലുമായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മത്സരത്തിലെ ആദ്യ റൗണ്ട് മള്‍ട്ടിപ്പിള്‍ ചോയ്സ് ക്വിസ് ആയിരിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടും. ഈ മത്സരത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പൊതുവിജ്ഞാനം, അക്കാദമിക് മികവ്, സമകാലിക കാര്യങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പഠന മനോഭാവവും ജിജ്ഞാസയും വളര്‍ത്തിയെടുക്കുക എന്നതാണ് ഇസ്പാഫ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് എന്‍ജിനീയര്‍ മുഹമ്മദ് ബൈജുവും ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് ഫൈസലും അറിയിച്ചു.
നമ്മുടെ മാതൃരാജ്യമായ ഇന്ത്യയെക്കുറിച്ച് കൂടുതലറിയാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആകര്‍ഷകവും സമഗ്രവുമായ ക്വിസ് മത്സരത്തിലെ എല്ലാ ചോദ്യങ്ങളും ഇന്ത്യന്‍ ചരിത്രം, ഭൂമിശാസ്ത്രം, സംസ്‌കാരം, സ്പോര്‍ട്സ്, സമകാലിക കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതായിരിക്കും. രജിസ്ട്രേഷനുള്ള അവസാന തീയതി 2025 മെയ് 08 ആണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 054 212 4401, 056 890 2242 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Related News