ഉനൈസ: കുവൈത്തില്‍ നിന്നും ട്രെയിലറുമായി മദീനയിലേക്ക് പോവുകയായിരുന്ന മലയാളി യുവാവ് അല്‍ ഖസിം പ്രവശ്യയിലെ ഉക്ക്‌ളത്ത് സുക്കൂര്‍ എന്ന ഗ്രാമത്തിന് സമീപം വെച്ച് ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശി ജയന്റെ (54) മൃതദേഹം നാളെ റിയാദില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തും. തൃശൂര്‍ വി പി തുരുത്ത് കോട്ടപ്പുറം ജയന്‍ പള്ളിയമക്കള്‍ ബാലന്‍ കഴിഞ്ഞ മാസമാണ് അപകടത്തില്‍പെട്ടത്. കുവൈത്തില്‍ നിന്നും ജോലി ആവശ്യാര്‍ത്ഥം ട്രെയിലറുമായി മദീനയിലേക്ക് പോകുമ്പോള്‍ ഉക്ക്‌ളത്ത് സുക്കൂറിന് സമീപമുള്ള പോലീസ് ചെക്ക് പോയന്റില്‍ വാഹനരേഖകള്‍ കാണിക്കുന്നതിന് വാഹനം നിര്‍ത്തി റോഡ് മുറിച്ച് കടക്കുപ്പോള്‍ അമിത വേഗതയില്‍ വന്ന സ്വദേശി പൗരന്റെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥളത്തുവെച്ചു തന്നെ മരണം സംഭവിച്ചു. തുടര്‍ന്ന് ഉക്ക്‌ളത്ത് സുക്കൂര്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതശരീരം ബുറൈദ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്ന കനിവ് സംഘടനയുടെ ജീവകാരുണ്യ വിഭാഗം ഭാരവാഹി ഹരിലാല്‍ കായംകുളം ഇടപ്പെട്ട് നടപ്പടികള്‍ പൂര്‍ത്തീകരിക്കുന്നതിന് മുന്‍കൈ എടുത്തു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റ് വാങ്ങും. ബാലന്‍ നാരായണന്‍, കല്ലു നാരായണന്‍ എന്നിവര്‍ മാതാപിതാക്കള്‍. ഭാര്യ: സീന. നവ്യ, ആദില്‍, എന്നിവര്‍ മക്കളാണ്
-ഇക്ബാല്‍ പള്ളിമുക്ക്
Related News