l o a d i n g

ഗൾഫ്

പ്രഭാഷണ വൈഭവത്തിന്റെ മാറ്റുരച്ച് അരങ്ങ്-2025

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 7, 2025

ജിദ്ദ: ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇന്റര്‍നാഷണല്‍ ജിദ്ദ മലയാളം ക്ലബ്ബിന്റെ വാര്‍ഷിക സമ്മേളനം അരങ്ങ്- 2025 എന്ന പേരില്‍ വിവിധ പരിപാടികളോടെ ജിദ്ദയില്‍ സംഘടിപ്പിച്ചു. വാര്‍ഷികപരിപാടികളിലെ മുഖ്യ ഇനമായ മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് പ്രസംഗ മത്സരം ജിദ്ദയിലെ വിവിധ മേഖലകളില്‍നിന്നുള്ള മത്സരാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അന്താരാഷ്ട്ര പ്രസംഗം, നര്‍മ്മ പ്രസംഗം, വിലയിരുത്തല്‍, നിമിഷ പ്രഭാഷണം (ടേബിള്‍ ടോപ്പിക്കുകള്‍) എന്നീ നാലിനങ്ങളില്‍ നടന്ന മത്സരങ്ങള്‍ ഭാഷയുടെ ഒഴുക്കും ഓജസ്സും സൗന്ദര്യവും സദസ്സിനെ അനുഭവിപ്പിക്കാന്‍ പര്യാപ്തമായിരുന്നു.

നര്‍മ്മ പ്രസംഗത്തിലും, മൂല്യനിര്‍ണയത്തിലും നിമിഷപ്രഭാഷണത്തിലും യഥാക്രമം, ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ ടി.എം. സഹീര്‍ അബ്ദുള്‍ഖാദര്‍ നര്‍മ്മത്തില്‍ ചാലിച്ച തന്റെ പ്രഭാഷണശൈലി കൊണ്ട് വേറിട്ടു നിന്നു. പിയോ ആന്റണി തന്റെ വാക്ചാതുര്യവും മൂല്യനിര്‍ണ്ണയവൈഭവവും കൊണ്ട് വിധികര്‍ത്താക്കളെയും പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ചു. അദ്ദേഹം മൂല്യനിര്‍ണ്ണയത്തിലും അന്താരാഷ്ട്ര പ്രസംഗ മത്സരങ്ങളിലും ഒന്നാം സ്ഥാനവും ടേബിള്‍ ടോപ്പിക്കുകളില്‍ രണ്ടാം സ്ഥാനവും നര്‍മ്മ പ്രസംഗത്തില്‍ മൂന്നാം സ്ഥാനവും നേടി.

ടേബിള്‍ ടോപ്പിക്കുകളില്‍ ഒന്നാം സ്ഥാനവും അന്താരാഷ്ട്ര പ്രസംഗത്തില്‍ രണ്ടാം സ്ഥാനവും നേടിയ സന്തോഷ് അബ്ദുള്‍ കരീമിന്റെ സ്വാഭാവികവും കരുത്തുറ്റതുമായ ആശയാവിഷ്‌കാര രീതി ശ്രോതാക്കളെ പിടിച്ചിരുത്തുന്നതായിരുന്നു. ഉജ്ജ്വലമായ അവതരണത്തിലൂടെ സദസ്സിലാകെ ചിരിപടര്‍ത്തിയ റിസാന മണപ്പാട്ടില്‍ നര്‍മ്മ പ്രസംഗ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മൂല്യനിര്‍ണ്ണയത്തിലും അന്താരാഷ്ട്ര പ്രസംഗ മത്സരങ്ങളിലും മൂന്നാം സ്ഥാനം നേടിയ കെ.എം. ബഷീറിന്റെ പ്രകടനം അത്യാകര്‍ഷകമായിരുന്നു. മത്സര നടപടികള്‍ സമര്‍ത്ഥമായി നിയന്ത്രിച്ച ചെയര്‍മാന്‍ ടി.എം. വെഞ്ഞാറമൂട്, പരിപാടിയുടെ ആദ്യാവസാനം സദസ്സിന്റെ സജീവത നിലനിര്‍ത്തുന്നതില്‍ സ്തുത്യര്‍ഹമായ പങ്കു വഹിച്ചു.

പരിപാടിയുടെ ഏകോപനം നിര്‍വഹിച്ചത് ബഷീര്‍ അമ്പലവന്‍ ആയിരുന്നു. റാഷിദലി, അസൈന്‍ ഇല്ലിക്കല്‍, ഡോ. രാജു, സജി കുര്യാകോസ് എന്നിവരായിരുന്നു മൂഖ്യവിധികര്‍ത്താക്കള്‍. ക്ലബ് പ്രസിഡന്റ് സഹീര്‍ അബ്ദുല്‍ ഖാദറിന്റെയും കൃപ കുറങ്ങാട്ടിറ്റേയും നേതൃത്വത്തില്‍ ക്ലബ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പരിപാടികളുടെ സംഘാടനം മികച്ചതാക്കി. ക്ലബ് പ്രസിഡണ്ട് സഹീര്‍ അബ്ദുല്‍ഖാദര്‍ നന്ദി പറഞ്ഞു

മലയാള ഭാഷയുടെ മഹിമയും കേരളത്തനിമയും ഉയര്‍ത്തിപ്പിടിച്ച സംഘഗാനങ്ങളും പരമ്പരാഗത കലാപ്രകടനങ്ങളും അരങ്ങിനെ ഒഴിവാക്കി. ഗൃഹാതുരത്വം പകരുന്ന വിഭവസമൃദ്ധമായ സദ്യയും പരിപാടിയുടെ ഭാഗമായിരുന്നു.

Photo Photo

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026