റിയാദ്: ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മുര്‍സലാത്ത് നവ ശാഖ ഉദ്ഘാടനവും പ്രവേശനോത്സവും പ്രമുഖ വ്യക്തികളുടെ സാനിദ്ധ്യത്തില്‍ കുരുന്നുകളുടെ വിവിധങ്ങളായ കലാപരിപാടികളോടെ അരങ്ങേറി. ദാര്‍ അല്‍സലാം ഗ്രൂപ്പ് ജനറല്‍ മാനേജര്‍ യഹിയ തവാഹിരി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സംഗീത അനൂപ് അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് ഫിനാന്‍സ് മാനേജര്‍ ഷാനോജ് അബ്ദുള്ള, ഹെഡ്മിസ്ട്രസ് വിദ്യാ വിനോദ്, സി ഒ ഇ ഷാനിജ ഷനോജ് എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി. കോ ഓര്‍ഡിനേറ്റര്‍മായ സല്‍മ, അസ്മിന്‍ മുബീന മറ്റ് അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളും അധ്യാപകരും ചടങ്ങിന് നേതൃത്വം നല്‍കി.
വളര്‍ന്നു വരുന്ന തലമുറയെ അവരുടെ കഴിവിനും സമൂഹ നന്മക്കും ഉപകാരപ്പെടുന്ന രീതിയില്‍ വളര്‍ത്തിയെടുക്കുകയും മികച്ച രീതിയിലുളള ഭാവി പടുത്തുയര്‍ത്തുകയും ചെയ്യാന്‍ വേണ്ടി ഉതകുന്ന വിവിധങ്ങളായ പദ്ധ തികളിലൂടെയാണ് ഡ്യൂണ്‍സ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഡ്യൂണ്‍സ് മുര്‍സലാത്ത് ശാഖയില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ത കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ അനുകരിച്ചു. അതോടൊപ്പം തന്നെ കുട്ടികളുടെ ബുദ്ധിവികാസമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന രീതിയിലുള്ള വ്യത്യസ്തമായ കലാ പരിപാടികളും അരങ്ങേറി.
Related News