റിയാദ്: ബെസ്റ്റ് വേ ഡ്രൈവേഴ്‌സ് കൂട്ടായ്മ റിയാദ് ജനറല്‍ ബോഡി മീറ്റിംഗും വാര്‍ഷിക പൊതുയോഗവും സംഘടിപ്പിച്ചു. മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി രക്ഷാധികാരി മുസ്തഫ നെല്ലിക്കാപറമ്പ് ഉദ്ഘാടനം ചെയ്തു. ബെസ്റ്റ് വേ പ്രസിഡന്റ് നിഹാസ് പാനൂര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സൗദിയിലെ മാറി വരുന്ന നിയമ സംവിധാനങ്ങളെ കുറിച്ച് പ്രവര്‍ത്തര്‍ക്ക് ഉല്‍ബോധനം നല്‍കി അബ്ദുള്‍ മജീദ് പൂളക്കാടി മുഖ്യ പ്രഭാഷണം നടത്തി. ട്രഷറര്‍ ഷാനവാസ് സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തുടര്‍ന്നു നടന്ന ജനറല്‍ ബോഡി മീറ്റിങ്ങില്‍ 28 അംഗ കമ്മിറ്റി നിലവില്‍ വന്നു. അബ്ദുല്‍ മജീദ് പൂളക്കാടി (ചെയര്‍മാന്‍), നിഹാസ് പാനൂര്‍ (പ്രസിഡന്റ്), കണ്ണന്‍ കോട്ടയം (ജനറല്‍ സെക്രട്ടറി), ഷാനവാസ് വെമ്പള്ളി (ട്രഷറര്‍), ഹസ്സന്‍ പന്മന, മുസ്തഫ നെല്ലിക്കാപറമ്പ് (രക്ഷാധികാരികള്‍) എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു.
അംഗങ്ങളായ ഷമീര്‍ ബിച്ചു, ഷാഫി പള്ളിക്കല്‍, ഫാറൂഖ് കൊട്ടുകാട്, അരുണ്‍, കുത്തൂസ്, റാഷിദ്, റെയ്‌സ് കണ്ണൂര്‍, ഇക്ബാല്‍, സുബിന്‍, അലികുഞ്ഞ്, നിഷാദ് കോട്ടയം, പ്രശാന്ത് കായംകുളം, ജോയ് മാത്യു, പ്രിന്‍സ് തൃശ്ശൂര്‍, സെയ്ദ് അലി, സത്താര്‍ മാള,, അബൂബക്കര്‍, റാഷിദ്, ലാല്‍ , ഹസീബ്, ഇക്ബാല്‍, രാധന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജോയിന്റ് സെക്രട്ടറി ഷാജി കോട്ടയം സ്വാഗതവും ഹസന്‍ പന്മന നന്ദിയും പറഞ്ഞു.
Related News