ജിദ്ദ: ജിദ്ദയില്‍ പൊതു ഗതാഗത പദ്ധതിയുടെ പുതിയ ഘട്ടം ആരംഭിച്ചു പുതിയ ഘട്ടത്തില്‍ 2025 മോഡല്‍ പെട്ട 91 ആധുനിക ബസുകള്‍ കൂടി ഉള്‍പ്പെടുത്തി. ഇതില്‍ 88 ബസ്സുകള്‍ യൂറോ5 മാനദണ്ഡങ്ങളോടുള്ള പരിസ്ഥിതി സൗഹൃദ ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. ബില്‍ ഒരേ സമയം 41 പേര്‍ക്ക് ഇരുന്നും 31 പേര്‍ക്ക് നിന്നും യാത്ര ചെയ്യാം.
നേരത്തെ ആരംഭിച്ച ആറ് റൂട്ടുകള്‍ പുറമേ പുതുതായി എട്ടു റൂട്ടുകള്‍ കൂടി സര്‍വീസില്‍ ഉള്‍പ്പെടുത്തി. ഇതോടെ സര്‍വീസുകളുടെ എണ്ണം 14 ആയി. സ്റ്റോപ്പുകളുടെ എണ്ണം 80 ആയും ഉയര്‍ന്നു. എയര്‍കണ്ടീഷന്‍ ചെയ്ത 117 ബസ് കാവല്‍ കേന്ദ്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 46 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു.
ജിദ്ദ ബസ് ആപ്പ് വഴിയോ മത കാര്‍ഡുകള്‍ ഉപയോഗിച്ചോ ബസ്സില്‍ നിന്ന് ടിക്കറ്റുകള്‍ വാങ്ങാം. ഒരു റൂട്ടില്‍ വാറ്റ് ഉള്‍പ്പെടെ 3.45 റിയാലാണ് ടിക്കറ്റ് നിരക്ക്. 24 മണിക്കൂറിനുള്ളില്‍ 5 യാത്രകള്‍ നടത്താവുന്ന 10 റിയാലിന്റെ പാക്കേജും ഉണ്ട്. 240 റിയാലിന്റെ പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ പാക്കേജുമുണ്ട്. ഇതില്‍ 30 ദിവസത്തിനുള്ളില്‍ 175 യാത്രകള്‍ നടത്താം. ജിദ്ദ ബസ് പദ്ധതിയില്‍ പ്രതിവര്‍ഷം 90 ലക്ഷം യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്.
Related News