മലപ്പുറം: നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് വിമാന സര്‍വ്വീസുകള്‍ക്ക് എയര്‍ ട്രാഫിക്ക് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍, ഹാജിമാരുടെ ചില സര്‍വ്വീസുകള്‍ക്ക് താഴെ പറയുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നതായി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നു മെയ് 10ന് പുറപ്പെടുന്ന (IX3011, IX3031) വിമാനത്തിലെ ഹാജിമാര്‍ക്ക് പരമാവധി 30 കിലോ ലഗേജ് മാത്രമേ അനുവദിക്കൂ- (15 കിലോയുടെ 2 ബാഗ് വീതം). ഹാന്റ് ബാഗിന്റെ ഭാരം പരമാവധി 7 കിലോയായിരിക്കും.
ഒരു കാരണവശാലും അനുവദിച്ചതില്‍ നിന്നും കൂടുതല്‍ ഭാരം അനുവദിക്കില്ല. ലഗേജില്‍ പുതുതായി വന്നിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഹാജിമാര്‍ കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
തുടര്‍ന്നുള്ള ദിവസങ്ങളിലെ വിവരങ്ങള്‍ എയര്‍ലൈന്‍സില്‍ നിന്ന് ലഭിക്കുന്ന മുറക്ക് പിന്നീട് അറിയിക്കുന്നതായിരിക്കും. ഹാജിമാര്‍ക്കുള്ള എല്ലാ നിര്‍ദ്ദേശങ്ങളും അവരുടെ ഫ്ളൈറ്റിലെ സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്പെക്ടര്‍ മുഖേനയാവും അറിയിക്കുക.
Related News