റിയാദ്: മയക്കുമരുന്ന് കടത്തിന് സൗദി അറേബ്യയില്‍ രണ്ട് പോലീസുകാര്‍ ഉള്‍പ്പടെ മൂന്നുപേരുടെ വധശിക്ഷ നടപ്പാക്കി. പോലീസുകാരെ അബഹയിലും മറ്റൊരു സ്വദേശിയെ റയാദിലുമാണ് ശിക്ഷക്കു വിധേയരാക്കിയത്. വിദേശത്തുനിന്ന് കടത്തിയ ഹഷീഷ് ശേഖരം പട്രോള്‍ പോലീസ് വാഹനത്തില്‍ കടത്തിയ പോലീസുകാരായ അലി ബിന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അലവി, നാസര്‍ ബിന്‍ മഹ്ദി ബിന്‍ നാസിര്‍ അല്‍നജ്‌റാനി എന്നീ സ്വദേശി പോലീസുകാരെയാണ് അബഹയില്‍ ശിക്ഷക്കു വിധേയരാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മയക്കുമരുന്നു കേസില്‍ പ്രതിയായ അബ്ദുല്ല ബിന്‍ ജസാ ബിന്‍ മസീദ് അല്‍ദോസരി എന്ന സ്വദേശിക്കാണ് റിയാദില്‍ ശിക്ഷ നടപ്പാക്കിയത്. വിദേശത്തുനിന്ന് ലഹരി ഗുളിക ശേഖരം കടത്തിയതിനാണ് അല്‍ദോസരിയെ വധശിക്ഷക്കു വിധേയമാക്കിയത്.
Related News