വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്റ്റ (69) പുതിയ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. തികച്ചും അപ്രതീക്ഷിതമായാണ് ആഗോള കത്തോലിക്കാ സഭയുടെ തലവനായി പ്രവോസ്റ്റ തെരഞ്ഞെടുക്കപ്പെട്ടത്. ആഗോള കത്തോലിക്കാ സഭയുടെ 267 ാമത് മാര്‍പാപ്പയാണ് യുഎസിലെ ഷിക്കാഗോ സ്വദേശിയാണ്. യുഎസില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ഇദ്ദേഹം.
1955 സെപ്റ്റംബര്‍ 14ന് അമേരിക്കയിലെ ഷിക്കാഗോയിലാണ് കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്റ്റിന്റെ ജനനം. ലൊയോള യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഫിലോസഫിയില്‍ ബിരുദം നേടിയ അദ്ദേഹം, റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി. വിശുദ്ധ അഗസ്തീനോസിന്റെ ജീവിതത്തില്‍ ആകര്‍ഷിക്കപ്പെട്ട അദ്ദേഹം സെന്റ് അഗസ്റ്റിന്‍ ഓര്‍ഡറില്‍ സഭയില്‍ ചേര്‍ന്നു.
1987-ല്‍ വൈദികനായി അഭിഷിക്തനായി. 2001-ല്‍ പെറുവിലെ ട്രുജിയോ രൂപതയിലെ മെത്രാനായി നിയമിക്കപ്പെട്ടു. 2019 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ വത്തിക്കാന്റെ ബിഷപ്പുമാര്‍ക്കുള്ള സിനഡിന്റെ തലവനായി നിയമിച്ചു. ലോകമെമ്പാടുമുള്ള മെത്രാന്മാരുടെ നിയമനത്തിനും പരിശീലനത്തിനും മേല്‍നോട്ടം വഹിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തി. 2023-ല്‍ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 2 വര്‍ഷത്തിനുള്ളില്‍ മാര്‍പാപ്പ പദവിയിലെത്തിപ്പെടുകയും ചെയ്തു.
സാമൂഹിക നീതി ഉയര്‍ത്തിപ്പിടിച്ച ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ(1878-1903)യുടെ പേര് സ്വീകരിച്ചതോടെ പുതിയ മാര്‍പാപ്പ സഭ ദരിദ്രര്‍ക്കും പോരാടുന്നവര്‍ക്കുമൊപ്പം നിലനില്‍ക്കുമെന്ന നയം വ്യക്തമാക്കുകയായിരുന്നു.
Related News