റിയാദ്: സൗദി അറേബ്യയുടെ മിക്ക ഭാഗങ്ങളിലും ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. മക്ക പ്രവിശ്യയില്‍ മിതമായതോ കനത്തതോ ആയ മഴയും, തായിഫ്, മെയ്സാന്‍, അല്‍-മുവൈഹ്, തുര്‍ബ, അല്‍-ഖുര്‍മ, റാണിയ തുടങ്ങിയ പ്രദേശങ്ങളില്‍ മിന്നല്‍ വെള്ളപ്പൊക്കവും ആലിപ്പഴം, പൊടിപടലങ്ങള്‍ എന്നിവയും് പ്രതീക്ഷിക്കുന്നു.
റിയാദ് പ്രവിശ്യയിലും നേരിയതോ മിതമായതോ ആയ മഴക്കും മിന്നല്‍ വെള്ളപ്പൊക്കത്തിനും പൊടിയോടുകൂടിയ കാറ്റിനും സാധ്യതയുണ്ട. ഇത് അഫീഫ്, അല്‍-ദവാദ്മി, അല്‍-ഖുവൈയ്യ, ഷഖ്റ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളെയും ബാധിക്കാം. ജിസാന്‍, അസീര്‍, അല്‍-ബഹ, മദീന മേഖലകളില്‍ മിതമായതോ കനത്തതോ ആയ മഴയും, നജ്റാന്‍, ഖസിം എന്നിവിടങ്ങളില്‍ നേരിയ പ്രതീക്ഷിക്കുന്നു.
താഴ്വരകള്‍ പോലുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നും അവയില്‍ നീന്തുന്നത് ഒഴിവാക്കണമെന്നും ഡയറക്ടറേറ്റിന്റെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. ഔദ്യോഗിക മാധ്യമ ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റുകളെക്കുറിച്ച് അറിഞ്ഞിരിക്കാനും നിര്‍ദേശമുണ്ട്.
Related News