റിയാദ്: സ്ത്രീ ഇന്ന് പോരാട്ടത്തിന്റെയും ധൈര്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായിക്കൊണ്ടിരിക്കുകയാണെന്നും അതിനുത്തമോദാഹരണമാണ് കഴിഞ്ഞ ദിവസം പഹല്‍ഗാം ഭീകരാക്രമണത്തിന് നമ്മുടെ ഇന്ത്യന്‍ സേന മറുപടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂര്‍. അവിടെ ശ്രദ്ധേയമായത് കേണല്‍ സൊഫിയ ഖുറേഷിയുടെയും വിങ് കമാണ്ടര്‍ വ്യോമിക സിങ്ങിന്റെയും സാന്നിധ്യമാണെന്നും സ്ത്രീ ഇന്ന് പോരാട്ടത്തിന്റെയും ധൈര്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായിക്കൊണ്ടിരിക്കുകയാണെന്നും ആനി ലിബു അഭിപ്രായപ്പെട്ടു. ബഹിരാകാശത്തെക്ക് പോയി തിരിച്ചെത്തിയ സുനിത വില്യംസിനെ പോലുള്ളവരുടെ മനോധൈര്യത്തിന്‍ ഉത്തമ ഉദാഹരണങ്ങളായി നമ്മുടെ മുന്നിലുണ്ടെന്നും അത് കൊണ്ട് തന്നെ സമൂഹത്തില്‍ ഒരു സ്ത്രീ എന്തെല്ലാം നേരിട്ടാലാണ് അവള്‍ക്ക് മുന്നേറാന്‍ സാധിക്കുക എന്നത് നാം നിരന്തരം ചോദിച്ചു കൊണ്ടിരിക്കണമെന്നും സ്ത്രീ ശാക്തീകരണം എന്നത് സ്ത്രീക്ക് കിട്ടേണ്ട പരിഗണന അല്ല അവളുടെ അവകാശമാണെന്നും ആനി ലിബു പറഞ്ഞു. ഹൃസ്വ സന്ദര്‍ശനത്തിനായി റിയാദിലെത്തിയതായിരുന്നു വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ഡോ. ആനി ലിബു.
റിയാദിലെ എക്‌സിറ്റ് 18ല്‍ ഷാലിഹത് അല്‍ അമാക്കിന്‍ ഇസ്തിറായില്‍ നടന്ന സ്വീകരണ ചടങ്ങ് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സിലിന്റെ ലഹരി വിരുദ്ധ കാമ്പയിന്‍ ഉദ്ഘാടനം ഡോ. ആനി ലിബു നിര്‍വ്വഹിച്ചു. റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് കബീര്‍ പട്ടാമ്പി അധ്യക്ഷനായിരുന്നു. ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ സെക്രട്ടറി നൗഷാദ് ആലുവ, മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡണ്ട് ഷംനാസ് അയൂബ്, സൗദി നാഷണല്‍ കമ്മറ്റി ട്രഷറര്‍ അന്‍സാര്‍ വര്‍ക്കല, വൈസ് പ്രസിഡന്റ് സുബി സജിന്‍, റിയാദ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് നിസാര്‍ പള്ളികശ്ശേരി, ജോയിന്റ് സെക്രട്ടറി ഷംനാദ് കുളത്തൂപ്പുഴ, അലി ആലുവ, മീഡിയ കണ്‍വീനര്‍ റിയാസ് വണ്ടൂര്‍, സനു മാവേലിക്കര, നസീര്‍ ഹംസകുഞ്ഞ്, റിയാദ് കൗണ്‍സില്‍ വനിത ഫോറം പ്രസിഡന്റ് സബ്രിന്‍ ഷംനാസ്, കോര്‍ഡിനേറ്റര്‍ കാര്‍ത്തിക സനീഷ്, ജോയിന്റ് സെക്രട്ടറി മിനുജ മുഹമ്മദ്, സലീന ജയിംസ് തുടങ്ങിയവര്‍ ആശംസ കളര്‍പ്പിച്ച് സംസാരിച്ചു. സജിന്‍ നിഷാന്‍ അവതാരകാനായിരുന്നു.
തങ്കച്ചന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഗാനമേളയും വിമന്‍സ് വിങ്ങ്‌സിന്റെ ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. റിയാദ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി സലാം പെരുമ്പാവൂര്‍ സ്വാഗതവും വനിതാ ഫോറം സെക്രട്ടറി അഞ്ജു അനിയന്‍ നന്ദിയും പറഞ്ഞു. റിയാദ് കൗണ്‍സില്‍ നിര്‍വ്വാഹക സമിതി അംഗങ്ങള്‍ ചടങ്ങിന്ന് നേതൃത്വം നല്‍കി.
Related News