റിയാദ് : ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാതൃദിനാഘോഷത്തില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം അമ്മമാരും പങ്കെടുത്തു. വൈവിധ്യങ്ങളായ നൃത്ത നൃത്താവിഷ്‌കാരങ്ങളാല്‍ സമ്പന്നമായ പരിപാടിയില്‍ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പ്രകടനങ്ങള്‍ ഒന്നിനൊന്ന് മികച്ചതായി. പ്രിന്‍സിപ്പല്‍ സംഗീത അനൂപ് ,ഹെഡ് മിസ്‌ട്രെസ്സ് വിദ്യ വിനോദ് , സി ഒ ഇ ഷാനിജ ഷനോജ് , അമ്മമാരുടെയും ആദ്യാവസാന സാന്നിധ്യം ചടങ്ങിനെ നിറവുറ്റതാക്കി.
സദസിനെ അഭിസംബോധന ചെയ്തു പ്രിന്‍സിപ്പല്‍ സംഗീത അനൂപും , ഹെഡ്മിസ്ട്രസ് വിദ്യ വിനോദും സംസാരിച്ചു. കോര്‍ഡിനേറ്റര്‍മാരായ സുനിത , അസ്മിന്‍, ബീന മറ്റ് അധ്യാപകര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ബിയാന്‍ക, ഹരിത എന്നിവര്‍ പരിപടിയുടെ അവതാരകരായിരുന്നു. വിവിധ കലാപ്രകടനങ്ങള്‍ കാഴ്ചവെച്ച അമ്മമാരെ ചടങ്ങില്‍ ആദരിച്ചു. പങ്കെടുത്ത എല്ലാ അമ്മമാര്‍ക്കും അധ്യാപകര്‍ക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചു.
Related News