മനാമ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ സമ്മിറ്റിന് ബഹ്‌റൈനില്‍ തുടക്കമായി. ഗ്ലോബല്‍ ചെയര്‍മാന്‍ സകരിയ ശാമില്‍ ഇര്‍ഫാനിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. ഐ സി എഫ് ഇന്റര്‍നാഷനല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി പ്രഭാഷണം നടത്തി. സൈനുദ്ധീന്‍ സഖാഫി, അബൂബക്കര്‍ ലതീഫി, കരീം ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
22 നാഷനലുകളില്‍ നിന്നുള്ള 200 പ്രതിനിധികളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റില്‍ സംബന്ധിക്കുന്നത്. വിവിധ പഠന ചര്‍ച്ച സെഷനുകളില്‍ സാദിഖ് വെളിമുക്ക്, അബ്ദുല്ല വടകര, സി ആര്‍ കുഞ്ഞുമുഹമ്മദ്, ഡോ. അബൂബക്കര്‍, സാബിര്‍ സഖാഫി, ടി എ അലി അക്ബര്‍, ജാബിര്‍ അലി, ചെമ്പ്രശേരി അബ്ദുറഹ്‌മാന്‍ സഖാഫി, സിറാജ് മാട്ടില്‍, നിസാര്‍ പുത്തന്‍പള്ളി, അബ്ദുല്‍ അഹദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വൈകീട്ട് നടന്ന സെഷനില്‍ കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. ഇന്ന് (ശനി) നടക്കുന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഫോട്ടോ: ആര്‍ എസ് സി ഗ്ലോബല്‍ സമ്മിറ്റ് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
Related News