ജിദ്ദ:കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 172 ഹാജിമാരെയും വഹിച്ചുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് ഹജ്ജ് ടെർമിനലിൽ വന്നിറങ്ങി. ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് സൂര്യയുടെയുടെയും ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥ പ്രമുഖരും സൗദി ഹജ്ജ് മന്ത്രാലയ മേധാവികളും കെഎംസിസി നേതാക്കളും ചേർന്ന് ഹാജിമാരെ സ്വീകരിച്ചു.
പാനീയങ്ങളും മധുര പലഹാരങ്ങളും ഈത്തപ്പഴവും നൽകിയാണ് കെഎംസിസി ഹാജിമാരെ വരവേറ്റത്. ജിദ്ദ കെഎംസിസി സെൻട്രൽ ഭാരവാഹികളും വനിതകൾ ഉൾപ്പെടെയുള്ള നിരവധി കെഎംസിസി വളണ്ടിയർമാരും എയർപോർട്ടിൽ സേവനത്തിന് രംഗത്ത് ഉണ്ടായിരുന്നു
സ്വീകരണത്തിന് കെഎംസിസി നേതാക്കളായ അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര , വി പി മുസ്തഫ എന്നിവർ നേതൃത്വം നൽകി. ജിദ്ദയിൽ ഇറങ്ങിയ ഹാജിമാർ മക്കയിലേക്ക് പുറപ്പെട്ടിട്ടു.
വരും ദിവസങ്ങളിൽ ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ വന്നിറങ്ങുന്ന മുഴുവൻ ഇന്ത്യൻ ഹാജിമാരെയും സ്വീകരിക്കാനും ഹാജിമാർക്ക് ആവശ്യമായ സേവന സഹായങ്ങൾ നൽകാനും ഹജ്ജ് കർമ്മം കഴിഞ്ഞ് അവസാനത്തെ ഹാജിയും തിരിച്ചു പോകുന്നതുവരെ കെഎംസിസി വളണ്ടിയർമാർ ഹജ്ജ് ടെർമിനലിൽ സേവന രംഗത്ത് ഉണ്ടാകുമെന്ന് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി അറിയിച്ചു.
Related News