ജിസാന്‍: ഹൃദയാഘാതം മൂലം തമിഴ്നാട് സ്വദേശി ജിസാനില്‍ മരിച്ചു. കന്യാകുമാരി തേങ്ങാപ്പട്ടണം ജസ്റ്റിന്‍ സൂസെ അന്തോണി(52)യാണ് മരിച്ചത്. ഇന്നലെ രാത്രി ജിസാനിലെ ഫ്‌ലാറ്റില്‍ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി ജിസാനില്‍ മത്സ്യത്തൊഴിലാളിയായിരുന്നു. ജസ്റ്റിന്റെ മരണവര്‍ത്തയറിഞ്ഞ് സ്‌പോണ്‍സര്‍ അവാജി ഹുസ്സൈന്‍ ഹക്കമി, ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക സമിതി അംഗം താഹ കൊല്ലേത്ത്, 'ജല' കേന്ദ്രകമ്മിറ്റി ഭാരവാഹികളായ സലാം കൂട്ടായി, ഫൈസല്‍ മേലാറ്റൂര്‍, ഗഫൂര്‍ പൊന്നാനി, യൂണിറ്റ് സെക്രട്ടറി ജമാല്‍ കടലുണ്ടി എന്നിവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. സ്വകാര്യ ആശുപത്രിയില്‍ നിന്ന് പിന്നീട് മൃതദേഹം ജിസാന്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 'ജല' പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേയ്ക്കുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.
കഴിഞ്ഞ മാസം ആദ്യമാണ് അവധി കഴിഞ്ഞ് ജസ്റ്റിന്‍ നാട്ടില്‍ നിന്നെത്തിയത്. സൂസെ അന്തോണിയുടെയും മരിയ പുഷ്പയുടെയും മകനാണ്. ഭാര്യ: മേരി . മക്കള്‍: വര്‍ഷന്‍, ജെസ്മ ജസ്റ്റിന്റെ വിയോഗത്തില്‍ ജിസാന്‍ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (ജല) അനുശോചനം രേഖപ്പെടുത്തി.
Related News