ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ (DIBF) 34ാമത് പതിപ്പ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍-താനി ഉദ്ഘാടനം ചെയ്തു. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (DECC) നടക്കുന്ന മേളയുടെ ഉദ്ഘാടന ചടങ്ങില്‍ നിരവധി ഷെയ്ഖുമാരും മന്ത്രിമാരും, നയതന്ത്ര ദൗത്യ മേധാവികള്‍, റാങ്കിംഗ് ഉദ്യോഗസ്ഥര്‍, പ്രദര്‍ശനത്തിലെ അതിഥികള്‍ എന്നിവരും പങ്കെടുത്തു.
43 രാജ്യങ്ങളില്‍ നിന്നുള്ള 522 പ്രസാധക സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന പ്രദര്‍ശന പവലിയനുകള്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും സന്ദര്‍ശിച്ചു. ഖത്തരി, അറബ്, അന്താരാഷ്ട്ര പ്രസാധകര്‍ പ്രദര്‍ശിപ്പിച്ച കൃതികള്‍, സാംസ്‌കാരിക മന്ത്രാലയം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പങ്കെടുക്കുന്ന സാംസ്‌കാരിക സ്ഥാപനങ്ങള്‍, പ്രത്യേകിച്ച് പലസ്തീന്‍ സംസ്ഥാനത്തിന്റെ പവലിയന്‍ എന്നിവയില്‍ നിന്നുള്ള ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങള്‍, കൈയെഴുത്തു പ്രതികള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു.
ചടങ്ങില്‍ ദോഹ മാഗസിന്റെ പരിഷ്‌കരിച്ച പതിപ്പ് പ്രധാനമന്ത്രി പ്രകാശനം ചെയ്തു. മെയ് 17 വരെ നടക്കുന്ന പുസ്തക മേളയില്‍ കേരളത്തില്‍ നിന്നുള്ള പ്രസാധകരായ ഐ പി എച്ച് പവലിയനിലൂടെ മറ്റു പ്രസാധകരുടെ മലയാളം പുസ്തകങ്ങളും ഇത്തവണ നടക്കുന്ന മേളയില്‍ ലഭ്യമാകും.
Related News