മക്ക: കോഴിക്കോട് നിന്നും പുറപ്പെട്ട ആദ്യ മലയാളി ഹജ്ജ് സംഘം മക്കയിലെത്തി. പുലര്‍ച്ചെ 4.30 ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാന സര്‍വീസില്‍ ജിദ്ദയില്‍ ഇറങ്ങിയ സംഘം രാവിലെ എട്ട് മണിയോടെ അസീസിയ്യയിലെ 92 ാം ബില്‍ഡിങ്ങില്‍ 172 ഹാജിമാരാണ് എത്തിയത്. മക്ക കെഎംസിസി ഹജ്ജ് സെല്‍ പ്രവര്‍ത്തകര്‍ ഹാജിമാര്‍ക്ക് ഊഷ്മള സ്വീകരണം നല്‍കി. മുസല്ല അടങ്ങിയ കിറ്റും , ചായയും പലഹാരങ്ങളും കാരക്ക തുടങ്ങിയവ ഹാജിമാര്‍ക്ക് നല്‍കിയാണ് ഹാജിമാരെ മക്ക കെഎംസിസി വളണ്ടിയര്‍മാര്‍ സ്വീകരിച്ചത്. വനിതാ കെഎംസിസി വണ്ടിയര്‍മാര്‍ ഹജ്ജുമ്മമാരെ സഹായിക്കാന്‍ എത്തി.
സൗദി കെഎംസിസി പ്രസിഡന്റും, ആള്‍ ഇന്ത്യ ഹാജീസ് ഹെല്‍പ്പിങ് ഹാന്‍ഡ്സ് ട്രഷറുമായ കുഞ്ഞുമോന്‍ കാക്കിയ സൗദി കെഎംസിസി ഹജ്ജ് സെല്‍ ജനറല്‍ കണ്‍വീനറും, ആള്‍ ഇന്ത്യ ഹാജീസ് ഹെല്‍പ്പിങ് ഹാന്‍ഡ്സ് സൗദി കോര്‍ഡിനേറ്ററുമായ മുജീബ് പൂക്കോട്ടൂര്‍, മക്ക കെഎംസിസി ഹജ്ജ് സെല്‍ ചെയര്‍മാന്‍ സുലൈമാന്‍ മാളിയേക്കല്‍, മക്ക കെഎംസിസി ഹജ്ജ് സെല്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ മുസ്തഫ മുഞ്ഞക്കുളം, ട്രഷറര്‍ നാസര്‍ കിന്‍സാറ മുസ്തഫ മലയില്‍, കുഞ്ഞാപ്പ പൂക്കോട്ടൂര്‍ ഷാഹിദ് പരേടത്ത്, ഇസ്സുദ്ധീന്‍ അലുക്കല്‍ സിദ്ധീഖ് കൂട്ടിലങ്ങാടി എം സി നാസര്‍, വനിതാ വണ്ടിയര്‍മാരായ സുലൈഖ നാസര്‍, സല്‍മ സുലൈമാന്‍ സറീന ആസിഫ്, ഉമൈബാ ബാനു, ആയിഷ അഫ്‌സല്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.
Related News