l o a d i n g

ഗൾഫ്

മതം ചോദിച്ച് ആക്രമിക്കുന്നവരുടെ മതം ഭീകരവാദമാണ് - ഷിഹാബ് സലഫി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 12, 2025

ജിദ്ദ: ജാതിയും മതവുമെല്ലാം ചോദിച്ചുകൊണ്ട് അക്രമം നടത്തുന്നവര്‍ ഏതെങ്കിലും മതവിശ്വാസികളല്ലെന്നും ഭീകരവാദവും തീവ്രവാദവുമാണ് അവരുടെ യഥാര്‍ത്ഥ മതമെന്നും ഇസ്ലാഹി പ്രഭാഷകന്‍ ഷിഹാബ് സലഫി അഭിപ്രായപ്പെട്ടു. 'ഇസ്ലാം : യുദ്ധവും സമാധാനവും' എന്ന വിഷയത്തില്‍ ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാളുകള്‍ ആയുധമെടുത്ത് പോരാട്ടത്തിനിറങ്ങിയാല്‍ കൊന്നവനും കൊല്ലപ്പെട്ടവനും നരകവാകാശിയാണെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. അക്രമത്തിനെതിരെ സദാ പ്രതികരിക്കുക എന്നതാണ് ഒരു വിശ്വാസിയുടെ നിലപാട്. സ്വന്തം ജീവന്‍ നല്‍കിയും ഇത്തരം നിലപാടുകളില്‍ ഉറച്ചു നിന്ന കാശ്മീരികളെ നമുക്ക് കാണാന്‍ കഴിഞ്ഞു. സ്വന്തം മതത്തിലോ ആശയത്തിലോ സംഘടനയിലോ ഉള്ളവന്‍ ആണെങ്കിലും അന്യായം പ്രവര്‍ത്തിച്ചാല്‍ അവനെ പിന്തുണക്കുന്നതും അവന് വേണ്ടി വാദിക്കുന്നത് പോലും വര്‍ഗീയതയാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. നന്മയുടെ കാര്യത്തിലും ജീവിതത്തില്‍ സൂക്ഷ്മത പാലിക്കുന്ന കാര്യത്തിലും പരസ്പരം സഹകരിക്കണമെന്നും കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഒരിക്കലും അതുണ്ടാകരുതെന്നുമാണ് വിശ്വാസികളോട് കല്‍പ്പിക്കപ്പെട്ടത്. എന്നാല്‍ നമ്മുടെ നിര്‍ഭയത്വം ഇല്ലാതാക്കി നിരന്തരം അക്രമത്തിന്റെ മാര്‍ഗ്ഗത്തിലുള്ളവരെ പിന്തുടര്‍ന്നുകൊണ്ട് തീര്‍ത്തുകളയണമെന്ന ഖുര്‍ആന്‍ വാക്യത്തെ പലപ്പോഴും തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പൊതുസമൂഹത്തില്‍ അവതരിപ്പിക്കാറുള്ളത്. യഥാര്‍ത്ഥത്തില്‍ അക്രമികളെ നേരിടണമെന്നാണ് ഈ സൂക്തത്തിലൂടെ ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്.

ഒരു വിശ്വാസി എപ്പോഴും അക്രമത്തിനെതിരെ പ്രതികരിക്കേണ്ടത് അവധാനതയോടെയും ഗുണകാംക്ഷയോടെയുമാകണം. സ്വന്തത്തിന് എതിരാണെങ്കില്‍ പോലും നീതിക്ക് വേണ്ടി നിലകൊള്ളണമെന്നാണ് നമ്മള്‍ പഠിപ്പിക്കപ്പെട്ടത്. ആരുടെയെങ്കിലും കയ്യടി നേടാനോ ആരെയെങ്കിലും ന്യായീകരിക്കാനോ ആകരുത് നമ്മുടെ പ്രതികരണങ്ങള്‍. ഇത്തരത്തില്‍ നമ്മള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആത്യന്തികമായി സൃഷ്ടാവിന്റെ സഹായം നമുക്കുണ്ടാകും. ഏറ്റവും വലിയ രാജ്യദ്രോഹിയായി മുദ്ര കുത്തിയിരുന്ന 'ആള്‍ട്ട് ന്യൂസ്' ലേഖകരൊക്കെ ഇന്ന് എതിരാളികള്‍ക്ക് പോലും ഹീറോ ആകുന്ന കാഴ്ചയാണ് നാം കാണുന്നത്.

എന്നാല്‍ യുദ്ധത്തിന്റെ സ്‌കോറിങ് ആവേശത്തോടെ ചര്‍ച്ച ചെയ്യുമ്പോഴും യുദ്ധം ഒന്നിനും ശാശ്വത പരിഹാരമല്ല എന്നാണ് നയതന്ത്രരംഗത്തെ വിദഗ്ദ്ധരൊക്കെ അഭിപ്രായപ്പെടുന്നത്. പല രാഷ്ട്രങ്ങളും വര്‍ഷങ്ങളായി അതിന്റെ കെടുതികള്‍ അനുഭവിക്കുന്നുണ്ടെന്നും എല്ലാ വിഭാഗം ജനങ്ങളെയും അത് ബാധിക്കുമെന്ന് നാം ഓര്‍ക്കണമെന്നും അദ്ദേഹം ഉണര്‍ത്തി.

ആസിം ആശിഖ് ഖിറാഅത്ത് നടത്തി. നദാഷ ഗാനമാലപിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിക്കുകയും നൗഫല്‍ കരുവാരക്കുണ്ട് നന്ദി പറയുകയും ചെയ്തു.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026