തയിഫ് : കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിസ്സീമമായ സഹായസഹകരണം നല്‍കിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും
രക്തദാതാക്കള്‍ക്കും തയിഫ് കെ.എം.സി.സിയുടെ സ്‌നേഹാദരം. ആതുര ശുശ്രൂഷ രംഗത്ത് വിശ്രമരഹിതമായി പ്രവര്‍ത്തിക്കുകയും കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുകയും ചെയ്ത് സേവന കാലാവധി പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന തായിഫ് കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലിലെ നഴ്‌സുമാരായ കൊച്ചുറാണി മാത്യു, നഫീസ അബ്ദുല്‍ ജലീല്‍, കിംഗ് ഫൈസല്‍ ഹോസ്പിറ്റലിലെ സുമി പ്രസന്ന സുകുമാരന്‍ എന്നിവര്‍ക്കാണ് സ്‌നേഹാദരം നല്‍കിയത്. സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് രക്തദാനം നടത്തിയ കെ.എം.സി.സി അംഗങ്ങള്‍ക്ക് ഹോസ്പിറ്റല്‍ അധികൃതര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റും സാമൂഹ്യ സുരക്ഷാ പദ്ധതി കോഡിനേറ്റര്‍മാര്‍ക്കുള്ള അംഗീകാര പത്രവും ചടങ്ങില്‍ വിതരണം ചെയ്തു.
സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് മുജീബ് കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് സാലിഹ് നാലകത്ത് അധ്യക്ഷത വഹിച്ചു. ഫൈസല്‍ മാലിക് എ.ആര്‍ നഗര്‍ ഉദ്‌ബോധനം നടത്തി. ഹമീദ് പെരുവള്ളൂര്‍, സുനീര്‍ ആനമങ്ങാട്, ഖാസിം ഇരുമ്പുഴി, അബ്ദുറഹ്‌മാന്‍ അല്‍ ഖുറുമ, അബ്ദുറഹ്‌മാന്‍ വടക്കഞ്ചേരി ആശംസകള്‍ നേര്‍ന്നു. കൊച്ചുറാണി മാത്യുവും നഫീസ അബ്ദുല്‍ ജലീലും ആദരവിന് നന്ദി പറഞ്ഞു. സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി 2025ല്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത അല്‍ ഖുര്‍മ ഏരിയ കമ്മിറ്റിക്കുള്ള അംഗീകാരപത്രം ഓര്‍ഗനൈസിങ് സെക്രട്ടറി അഷ്‌റഫ് താനാളൂര്‍ ഏരിയ പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ക്ക് കൈമാറി. രക്തദാതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണോല്‍ഘാടനം ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ തോട്ടോളി നിര്‍വ്വഹിച്ചു.
സെന്‍ട്രല്‍, ഏരിയാ തല നേതാക്കളായ , മുഹമ്മദ് ഷാ തങ്ങള്‍, സലാം പുല്ലാളൂര്‍, സലാം മുള്ളമ്പാറ, മുഹമ്മദാലി തെങ്കര ഷിഹാബ് കൊളപ്പുറം റഷീദ് ഹിബ, അലി ഒറ്റപ്പാലം,യാസര്‍കാരക്കുന്ന്, ജലീല്‍ കട്ടിലശ്ശേരി, അഭിലാഷ്, അലിയാര്‍ കോതമംഗലംസനേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ശരീഫ് മണ്ണാര്‍ക്കാട് സ്വാഗതവും സെക്രട്ടറി അബ്ബാസ് രാമപുരം നന്ദിയും പറഞ്ഞു.
Related News