ദുബായ്: യുഎഇയിലെ റാസല്‍ഖൈമയില്‍ 3 സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനം കടന്ന് പോകുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് പറയുന്നു.
താമസ മേഖലയില്‍ നിന്ന് വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് പരിസരവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് എത്തി അക്രമിയില്‍ നിന്ന് ആയുധം പിടിച്ചെടുത്തു. മരിച്ചവരുടെയും പ്രതിയുടെയും പേരുവിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.
Related News