ദുബായ് : തിരുവനന്തപുരം സ്വദേശിനിയെ ദുബായില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിതുര, ബൊണാകാട് സ്വദേശിനി ആനി മോള്‍ ഗില്‍ഡ (26) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപെടുത്തുകയായിരുന്നുവെന്നാണ് വിവരം. ഇയാളെ ദുബായ് വിമാനത്താവളത്തില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്.
ദുബായിലെ കറാമയില്‍ കഴിഞ്ഞ നാലിന് ആയിരുന്നു സംഭവം. ദുബായില്‍ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൊലപാതക കാരണം വ്യക്തമല്ല.
കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
Related News