ജോയിന്റ് ബേസ് ആന്‍ഡ്രൂസ് (യു.എസ്): 'ഐതിഹാസികം' എന്നു വിശേഷിപ്പിക്കുന്ന മധ്യപൂര്‍വദേശത്തെ സന്ദര്‍ശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സൗദി അറേബ്യയിലേക്ക് പുറപ്പെട്ടു. ഗാസയെ കുറിച്ചുള്ള അടിയന്തര രാഷ്ട്രീയ ചര്‍ച്ചകളും വലിയ വ്യാപാര കരാറുകളും സന്ദര്‍ശനത്തിന്റഎ ലക്ഷ്യങ്ങളാണ്. സൗദിക്കു പുറമെ ഖത്തറും യു.എ.ഇയും സന്ദര്‍ശിക്കും. ഉക്രെയിന്‍ യുദ്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി തുര്‍ക്കിയിലേക്കും അദ്ദേഹം പോകാന്‍ സാധ്യതയുണ്ട്.
ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനു പരിഹാരം കാണാനുള്ള നടപടികളും ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ സൂചനയായി, അമേരിക്കന്‍-ഇസ്രായേലി തടവുകാരനായ എഡന്‍ അലക്‌സാണ്ടറെ ട്രംപ് വിമാനം കയറുമ്പോള്‍ തന്നെ റെഡ് ക്രോസിനു ഹമാസ് കൈമാറിയിരുന്നു. ഗാസ വിഷയത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ട്രംപ് അഭിപ്രായവ്യത്യാസത്തിലാണ്, യെമനിലെ ഹൂത്തികള്‍ക്കെതിരെയുള്ള ആക്രമണങ്ങളിലെയും ഇറാന്റെ ആണവ പദ്ധതിയിലെയും സമീപനത്തിലും വിയോജിപ്പുണ്ട്.
റഷ്യയും ഉക്രെയിനും തമ്മില്‍ തുര്‍ക്കിയിലുണ്ടാകുന്ന ചര്‍ച്ചകള്‍ക്ക് പുരോഗതി ഉണ്ടാകുന്നുണ്ടെങ്കില്‍ ഈ സന്ദര്‍ശ വേളയില്‍ തുര്‍ക്കിയിലേക്കും ട്രംപ് പോയേക്കും. രണ്ടാം തവണ പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ പര്യടനമാണിത്. ആദ്യം പ്രസിഡന്റായപ്പോഴും സൗദിയിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം.
ഖത്തര്‍ സന്ദര്‍ശിച്ച ശേഷമാണു യുഎഇയില്‍ എത്തുക. ഗള്‍ഫ് രാജ്യങ്ങളുമായി നിക്ഷേപ കരാറില്‍ ഒപ്പുവയ്ക്കുകയാണു ജിസിസി സന്ദര്‍ശനത്തിലെ പ്രധാന പദ്ധതിയെന്ന് ട്രംപ് തന്നെ നേരത്തേ സൂചിപ്പിച്ചിരുന്നു. സൈനിക ഉപകരണങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പെടെ അമേരിക്കയില്‍ ഒരു ട്രില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നതിനു സൗദിയുമായി കരാര്‍ ഒപ്പുവയ്ക്കും. യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളുമായും സമാന കരാറുകള്‍ ഒപ്പുവയ്ക്കാനുള്ള സാധ്യതയുമുണ്ട്. മധ്യപൂര്‍വ ദേശ സന്ദര്‍ശനത്തില്‍ ഇക്കുറി ഇസ്രായേല്‍ ഇല്ലെന്നതും പ്രത്യേകതയാണ്.
Related News