ദമ്മാം : മതവിദ്യാഭ്യാസ രംഗത്ത് നാല് പതിറ്റാണ്ട് പിന്നിട്ട സൗദി മതകാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഇസ്ലാമിക്ക് കള്‍ച്ചറല്‍ സെന്റര്‍ മലയാള വിഭാഗത്തിന്റെയും ഇന്ത്യന്‍ ഇസ്ലാഹീ സെന്ററിന്റെയും സഹകരണത്തോടെ കിഴക്കന്‍ പ്രവിശ്യയിലെ ആദ്യ പ്രവാസി സംവിധാനമായി പ്രവര്‍ത്തനം ആരംഭിച്ച ഐ.സി.സി മദ്രസ്സ 2025-26 അക്കാദമിക വര്‍ഷത്തിലേക്കുള്ള പ്രവേശനത്തിനു അപേക്ഷകള്‍ സ്വീകരിച്ചു വരുന്നതായി ഐ.സി.സി മലയാള വിഭാഗം മേധാവി അബ്ദുല്‍ ജബ്ബാര്‍ മദീനി അറിയിച്ചു.
ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ ഇരുപത് ഡിവിഷനുകളിലായി മുന്നൂറില്‍പരം വിദ്യാര്‍ത്ഥി -വിദ്യാര്‍ത്ഥിനികള്‍ നിലവില്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസുകളിലായി വനിതകള്‍ അടക്കം ഇരുപതോളം അധ്യാപകര്‍ മലയാള വിഭാഗം പ്രബോധകന്‍ അബ്ദുല്‍ ജബ്ബാര്‍ അബ്ദുള്ള മദീനിയുടെ നേതൃത്വത്തില്‍ ഇവിടെ സേവനം അനുഷ്ടിക്കുന്നുണ്ട്.
ഖുര്‍ആന്‍ അര്‍ത്ഥ സഹിതം പാരായണം, മന:പാഠം, ഹദീസ് പഠനം, വിശ്വാസം, ഇസ്ലാമിക കര്‍മ്മം, അദ്ക്കാറുകള്‍, ഇസ്ലാമിക ചരിത്രം, സ്വഭാവ പഠനം, വ്യാകരണം, അറബി ഭാഷ തുടങ്ങിയ വിശാലമായ സിലബസ് ആണ് നിലവിലുള്ളത്. ശനിയാഴ്ച്ച രാവിലെ മുതല്‍ വൈകീട്ട് വരെ ക്ലാസുകള്‍ നടക്കും
ക്ലാസ്സ് ടെസ്റ്റുകള്‍, അര്‍ദ്ധവാര്‍ഷിക, വാര്‍ഷിക പരീക്ഷകള്‍, തുടങ്ങിയവയിലൂടെ കുട്ടികളുടെ വൈജ്ഞാനിക നിലവാരം പരിശോധിച്ചു വരുന്നു. മദ്രസ്സയില്‍ ഏഴാം ക്ലാസ്സ് കഴിഞ്ഞവര്‍ക്കും പ്ലസ്ടു കഴിഞ്ഞവര്‍ക്കുമായി തുടര്‍ മത പാഠ്യപദ്ധതി സി.ആര്‍.ഇ എന്ന പേരില്‍ മുതിര്‍ന്ന കുട്ടികള്‍ക്ക് പ്രത്യേക തുടര്‍ പഠനവും ഇവിടെ നടക്കുന്നു. പാഠ്യ പദ്ധതിക്ക് പുറമേ കുട്ടികളുടെ ശാരീരികവും, മാനസികവുമായ ഉണര്‍വിനു സാഹിത്യ സമാജം ,കലാകായിക മത്സരങ്ങള്‍ എന്നിവയും നടന്നു വരുന്നു . വിവിധ വിഷയങ്ങളിലെ പ്രഗല്ഭന്മാരുടെ സഹകരണത്തോടെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയുള്ള ബോധവല്‍കരണ ക്ലാസുകള്‍എന്നിവ ഈ മദ്രസ്സയുടെ പ്രത്യേകതയാണ്
2025 മെയ് ഒന്നിന് അഞ്ച് വയസ്സ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് മദ്രസയില്‍ പ്രവേശനം നേടാം. 2025-26 മദ്രസ പ്രവേശന അപേക്ഷാ ഫോറം വിതരണോദ്ഘാടനം
മുഹമ്മദ് സഈദ് ബേപ്പൂരിന് നല്‍കി അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി നിര്‍വ്വഹിച്ചു. ഫൈസല്‍ കൈതയില്‍, സുഹൈര്‍ മാറഞ്ചേരി, ബഷീര്‍, കീലേത്തോടി, ഉസ്മാന്‍ കൊടുവള്ളി, ശിയാസ് ചെറ്റാലി എന്നിവര്‍ സംബന്ധിച്ചു.
പ്രവേശനത്തിനുള്ള അപേക്ഷകള്‍ക്ക് ശനിയാഴ്ചകളില്‍ ദമ്മാം സീക്കോ സിറ്റി സെന്ററിലുള്ള ഐ.സി.സി മദ്രസയിലും അല്ലാത്ത ദിവസങ്ങളില്‍ ദമ്മാം ഇന്ത്യന്‍ ഇസ്ലാഹീ സെന്ററിലുംബന്ധപ്പെടാം .
കൂടുതല്‍ വിവരങ്ങള്‍ക്ക് 0506995447, 058 170 9091, 0507904018എന്നീ നമ്പറുകളില്‍ വിളിക്കാം .
ഫോട്ടോ: ദമ്മാം ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ 2025-26 മദ്രസ പ്രവേശന അപേക്ഷാ ഫോം വിതരണം മുഹമ്മദ് സഈദ് ബേപ്പൂരിന് നല്‍കി
അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി നിര്‍വ്വഹിക്കുന്നു.
Related News