ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് സി.ബി.എസ്.ഇ അറിയിച്ചു. cbse.gov.in , results.cbse.nic.in എന്നി വെബ്സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാം. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നി ലോഗിന്‍ വിവരങ്ങള്‍ നല്‍കി ഫലം നോക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പന്ത്രണ്ടാം ക്ലാസില്‍ വിജയശതമാനത്തില്‍ 0.41 ശതമാനത്തിന്റെ വര്‍ധനവുണ്ട്. 2024ല്‍ 87.98 ശതമാനമായിരുന്നു. 99.60 വിജയശതമാനത്തോടെ വിജയവാഡയാണ് മുന്നില്‍. 99.32 ശതമാനം നേടി തിരുവനന്തപുരം രണ്ടാം സ്ഥാനത്തുണ്ട്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ആയിരുന്നു ഒന്നാം സ്ഥാനത്ത്.
പരീക്ഷയില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് വിജയം കൂടുതല്‍. പെണ്‍കുട്ടികള്‍ക്ക് അഞ്ചുശതമാനം വര്‍ധന ഉള്ളതായി എക്സാമിനേഷന്‍ കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് അറിയിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകള്‍ക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കര്‍, ഐവിആര്‍എസ്/കോള്‍, ഉമാംഗ് മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴിയും ഫലം ലഭ്യമാകും. പത്താം ക്ലാസ് ഫലവും ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Related News