ജിദ്ദ: സി.എച്ച്. സെന്റര്‍, ശിഹാബ് തങ്ങള്‍ സെല്‍, മലപ്പുറം സി.എച്ച് മെഡിക്കല്‍ സെന്റര്‍ എന്നിവയിലേക്ക് സഹായം എത്തിക്കുന്നതിന് വേണ്ടി കെ എം സി സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി നിര്‍ദ്ദേശ പ്രകാരമുള്ള റയാന്‍ ഏരിയ കെ എം സി സി ഫണ്ട് ജിദ്ദ കെ എം സി സി സെന്‍ട്രല്‍, ജില്ലാഭാരവാഹികളായ, ജലാല്‍ തേഞ്ഞിപ്പലം, സുബൈര്‍ വട്ടോളി, ഇസ്മയില്‍ മുണ്ടുപ്പറമ്പ് എന്നിവര്‍ക്ക് ഏരിയ ഭാരവാഹികളായ മജീദ് അഞ്ചച്ചവിടി, ഷാബിര്‍ പാണക്കാട്, ജംഷീദ് ബാബു കോല്‍ മണ്ണ എന്നിവര്‍ കൈമാറി.
ഷറഫിയ്യ അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍, പി.സി. ഇണ്ണി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ജലാല്‍ തേഞ്ഞിപ്പലം ഉല്‍ഘാടനം ചെയ്തു. അമീന്‍ ഇസ്ലാഹി നിലമ്പൂര്‍, ഹാരിസ് മമ്പാട്, സെമീര്‍ മലപ്പുറം എന്നിവര്‍ പ്രസംഗിച്ചു. ഉമ്മര്‍ ചുങ്കത്തറ, റഫീഖ് കരുളായ്, സംജീന്‍ അങ്ങാടിപ്പുറം ചടങ്ങിന് നേതൃത്വം നല്‍കി, ജാബിര്‍ ചങ്കരത്ത് സ്വാഗതവും സലീം പാറപ്പുറത്ത് നന്ദിയും പറഞ്ഞു.
Related News