മക്ക: വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നതിന് വേണ്ടി എസ് വൈ എസ്, മര്‍കസ് ഹജ്ജ് സംഘങ്ങളില്‍ മക്കയിലെത്തിയ ഹാജിമാരെ ഐ സി എഫ്-ആര്‍ എസ് സി വളണ്ടിയര്‍ കോര്‍ സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് അവര്‍ മക്കയിലെത്തിയത്. ഹറമിന് സമീപത്തെ അജിയാദ് മക്കാരിം ഹോട്ടലിലാണ് ഹാജിമാര്‍ താമസിക്കുന്നത്.
താമസസ്ഥലത്ത് എത്തിയ സംഘത്തെ വളണ്ടിയര്‍ കോര്‍ അംഗങ്ങള്‍ കോഡിനേറ്റര്‍ ജമാല്‍ കക്കാട്, സ്വീകരണ സമിതി ലീഡര്‍ സുഹൈല്‍ സഖാഫി, മുഹമ്മദ് മുസ്ലിയാര്‍, ഇസ്ഹാഖ് ഖാദിസിയ്യ (മര്‍കസ് മക്ക) ഹുസൈന്‍ ഹാജി, കബീര്‍ പറമ്പില്‍ പീടിക, ഫൈസല്‍ സഖാഫി,റഷീദ് വേങ്ങര എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
വളണ്ടിയര്‍ കോര്‍ഏരിയ കോഡിനേറ്റര്‍മാരായ ഉസ്മാന്‍ ചെറുകോട് (കാക്കിയ), നൗഷാദ് പട്ടാമ്പി (നുസ്ഹ), ഫാഖ്റുദ്ധീന്‍ ബാഖവി (ഹറം), യാസിര്‍ സഖാഫി (അസീസിയ), മുനീര്‍ കാന്തപുരം (ശുഅദ) തുടങ്ങിയവരും സന്നിഹിതരായിരുന്നു. കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമിയുടെയും മുഹമ്മദലി സഖാഫി വള്ളിയാടിന്റെയും നേതൃത്വത്തിലാണ് ഇത്തവണത്തെ ഹജ്ജ് സംഘം മക്കയിലെത്തിയത്. മുസല്ല അടങ്ങിയ കിറ്റ് നല്‍കിയാണ് അവരെ സ്വീകരിച്ചത്. ഹജ്ജിനു മുമ്പ് മദീന സന്ദര്‍ശനത്തിനു വേണ്ടി ഈ മാസം അവസാനത്തില്‍ ഹാജിമാര്‍ മദീനയിലേക്ക് യാത്ര തിരിക്കും.
Related News